World

പര്‍വേസ് മുഷാറഫ് മരിച്ചെന്ന് അഭ്യൂഹം, വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി

രോഗബാധിതനായ മുഷാറഫ് ചികിത്സയിലാണെന്ന് ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി മെഹ്‌റീന്‍ മാലിക് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി മുഷറഫിന്റെ പാര്‍ട്ടി രംഗത്തെത്തി. ദുബായില്‍ ചികിത്സയിലുള്ള മുഷാറഫിന്റെ ആരോഗ്യനില വഷളായെന്നും, ഐസിയുവിലേക്ക് മാറ്റിയതായും ചില പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുഷാറഫ് മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 

രോഗബാധിതനായ മുഷാറഫ് ചികിത്സയിലാണെന്ന് ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി മെഹ്‌റീന്‍ മാലിക് സ്ഥിരീകരിച്ചു. പാകിസ്താന്റെ ശത്രുക്കളാണ് മുഷാറഫ് മരിച്ചതായുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും, പൂര്‍ണ ആരോഗ്യവാനായി മുഷാറഫ് വരുന്നതിനായി പ്രാര്‍ഥിക്കുകയാണെന്നും മെഹ്‌റീന്‍ മാലിക് പറഞ്ഞു.

ഞരമ്പുകളെ ബാധിക്കുന്ന അമിലോയിഡോസിസ് എന്ന രോഗത്തിനാണ് മുഷാറഫ് ചികിത്സ തേടുന്നത്. 2016 മാര്‍ച്ചിലാണ് മുഷാറഫ് പാകിസ്താന്‍ വിടുന്നത്. ചികിത്സയ്ക്ക് വേണ്ടിയെന്ന പേരില്‍ ദുബായിലെത്തിയ മുഷാറഫ് പിന്നെ പാകിസ്താനിലേക്ക് തിരികെ എത്തിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

SCROLL FOR NEXT