അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന പൂര്‍ണമായി നിരോധിക്കാന്‍ അയര്‍ലാന്‍ഡ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2050ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ 2030 ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ വില്‍പ്പന നിരോധിക്കാനാണ് നീക്കം.
അന്തരീക്ഷ മലിനീകരണത്തിലും ആഗോള താപനത്തിലും ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് വ്യക്തമായിട്ടുള്ള സാഹചര്യത്തില്‍ ഇതു കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കാലാവസ്ഥാ ഉച്ചകോടി പലവട്ടം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തിലെത്താനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഒരു യൂറോപ്യന്‍ രാഷ്ട്രം നിര്‍ണായക തീരുമാനം കൈക്കൊള്ളാനൊരുങ്ങുന്നത്.
2030 ഓടെ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന പൂര്‍ണമായി നിരോധിക്കാനുള്ള തീരുമാനം വരും മാസങ്ങളില്‍ തന്നെ അയര്‍ലാന്‍ഡ് പ്രഖ്യാപിക്കുമെന്ന് സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കാലാവസ്ഥാ മാറ്റത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടോ ആണ് പ്രഖ്യാപനം നടത്തുക.
രാജ്യത്തെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്കിലേക്കു മാറാനാണ് അയര്‍ലാന്‍ഡ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചാര്‍ജിങ് പോയിന്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ സജ്ജമാക്കും.
2040 ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കാനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്ത്. ജര്‍മനിയും ഇതേ ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചുവരികയാണ്. ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങളും ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates