World

പൊലീസിനെ പറ്റിച്ച് ജയില്‍ ചാടി; റോഡില്‍ എത്തി ലിഫ്റ്റ് ചോദിച്ചത് പൊലീസുകാരനോട്, ശേഷം ജയിലില്‍

രണ്ട് മണിക്കൂറില്‍ ആള്‍ പോയപോലെ തിരികെ എത്തി. ഓടിത്തളര്‍ന്ന് ഒരു വണ്ടിക്ക് കൈ കാണിച്ചതാണ് ഇയാള്‍ക്ക് പണിയായത്

Author : സമകാലിക മലയാളം ഡെസ്ക്

ഷ്ടപ്പെട്ട് ജയില്‍ ചാടിയെങ്കിലും അധികസമയം സ്വാതന്ത്യം അനുഭവിക്കാനുള്ള യോഗം തടവുള്ളിക്ക് ഉണ്ടായില്ല. രണ്ട് മണിക്കൂറില്‍ ആള്‍ പോയപോലെ തിരികെ എത്തി. ഓടിത്തളര്‍ന്ന് ഒരു വണ്ടിക്ക് കൈ കാണിച്ചതാണ് ഇയാള്‍ക്ക് പണിയായത്. യുഎസിലെ കെന്റുക്കിലാണ് സംഭവുമണ്ടായത്. 31കാരനായ അലന്‍ ലെവിസാണ് പരാജയപ്പെട്ട ജയില്‍ചാട്ട കഥയിലെ നായകന്‍. 

വിലങ്ങുകള്‍ കയ്യില്‍ ഇറുകിയിരിക്കുന്നുവെന്ന് കള്ളം പറഞ്ഞാണ് ഇയാള്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. വിലങ്ങഴിച്ചപ്പോള്‍ ഉദ്യോഗസ്ഥനെ ഇടിച്ചുവീഴത്തി ഓടിരക്ഷപെടുകയായിരുന്നു. ഹൈവേയില്‍ എത്തി അയാള്‍ ഒരു വാഹനത്തിന് കൈകാണിച്ചു. വണ്ടി നിര്‍ത്തിയതാണെങ്കിലോ പൊലീസ് ഉദ്യോഗസ്ഥനും. ഇതോടെയാണ് വീണ്ടും ജയിലിലായത്. 

പൂട്ടു തുറന്ന വിലങ്ങ് കയ്യില്‍ കണ്ടതോടെയാണ് ഉദ്യോഗസ്ഥന് കാര്യം മനസിലായത്. എന്നാല്‍ ഇതിനെക്കുറിച്ച് ഉദ്യോഗസ്ഥന്‍ ഒന്നും ചോദിച്ചില്ല. ജയില്‍പുള്ളിയേയും കയറ്റി വണ്ടി നേരെ കൊണ്ടുപോയത് ജയിലിലേക്കാണ്. ഇതോടെ നേരത്തെയുണ്ടായ കേസുകള്‍ക്കൊപ്പം രക്ഷപെടാന്‍ ശ്രമിച്ചെന്ന പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !