World

പൊലീസുകാര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഉച്ചത്തില്‍ അധോവായു വിട്ടു ; യുവാവിന് 43,000 രൂപ പിഴ

ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് പോലീസെത്തിയപ്പോള്‍ ഇരിപ്പില്‍ നിന്ന് പിന്‍ഭാഗമുയര്‍ത്തി കീഴ് വായു പുറത്തേക്ക് വിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിയന്ന: പൊലീസുകാര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ അധോവായു വിട്ടതിന് യുവാവിന് കനത്ത പിഴ ചുമത്തി.  500 യൂറോ (42,936 രൂപ) ആണ് പൊലീസ് പിഴയിട്ടത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഉച്ചത്തില്‍ അധോവായു വിട്ടത്തിനാണ് ഓസ്ട്രിയന്‍ പൊലീസ് യുവാവിന് വന്‍ തുക പിഴ ചുമത്തിയത്.

ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് പോലീസെത്തിയപ്പോള്‍ ഇരിപ്പില്‍ നിന്ന് പിന്‍ഭാഗമുയര്‍ത്തി കീഴ് വായു പുറത്തേക്ക് വിടുകയായിരുന്നു. യുവാവിന്റേത് മനഃപൂര്‍വമുള്ള പ്രവൃത്തിയാണെന്നും പൊലീസ് പറയുന്നു. അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ശിക്ഷ നല്‍കില്ലായിരുന്നു. മനഃപൂര്‍വമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ ചുമത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ആനുപാതികമല്ലാത്തതും നീതിരഹിതവുമായ പിഴശിക്ഷയാണ് തനിക്ക് ലഭിച്ചതെന്ന് യുവാവ് പരാതിയുയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തില്‍ നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തി. തുടര്‍ന്ന് പിഴത്തുകയെ സംബന്ധിച്ച് യുവാവിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

'ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചത്': വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സിപി ജോൺ