World

ബ്രായിട്ട് ചെമ്മരിയാട്; വൈറലായി ചിത്രം; കാരണമിതാണ്

ന്യൂസിലന്‍ഡിലെ ഫ്രാങ്ക്‌ലിന്‍ വെറ്റ്‌സ് ലൈഫ് സ്‌റ്റൈല്‍ ഫാംസിലെ ചെമ്മരിയാടിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടൺ: ന്യൂസിലന്‍ഡിലെ ഫ്രാങ്ക്‌ലിന്‍ വെറ്റ്‌സ് ലൈഫ് സ്‌റ്റൈല്‍ ഫാംസിലെ ചെമ്മരിയാടിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബ്രായിട്ട ചെമ്മരിയാടിന്റെ ചിത്രമാണ് ചര്‍ച്ചാ വിഷയം. റോസി എന്നാണ് ചെമ്മരിയാടിന്റെ പേര്. ചികിത്സയുടെ ഭാഗമായാണ് ചെമ്മരിയാടിന് ബ്രാ ധരിപ്പിച്ചത്.

മൂന്ന് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്ന റോസിയുടെ അകിടിന് ഭാരം കുടൂതലായിരുന്നു. ഭാരക്കൂടുതല്‍ അവയവത്തിന്റെ ലിഗ്മെന്റുകളെ തകരാറിലാക്കി. ഇത് അകിട് അമിതമായി തൂങ്ങിയ അവസ്ഥയിലാക്കി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ അത് ദയാവധത്തിലേക്കെത്തിക്കുമായിരുന്നു. ഇതൊഴിവാക്കാന്‍ മരുന്ന് പ്രയോഗിച്ച് പ്രസവം നേരത്തെയാക്കുകയായിരുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ക്കാണ് റോസി ജന്‍മം നല്‍കിയത്.

പ്രസവത്തിനു ശേഷം അകിടു തൂക്കം കുറയ്ക്കാൻ റോസിയെ ബ്രാ ധരിപ്പിച്ചു. റോസിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാലാണ് നല്‍കുന്നത്. കുഞ്ഞുങ്ങള്‍ കുപ്പിപ്പാലിനെ ആശ്രയിക്കുന്നതോടെ റോസിയുടെ അകിടു ചുരുങ്ങി പഴയ അവസ്ഥയിലാകുമെന്നാണ് പ്രതീക്ഷ. ഇതൊന്നും ഫലവത്തായില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ അകിട് നീക്കം ചെയ്യേണ്ടി വരും. എന്നാല്‍ ബ്രാ ഫലം കാണുന്നുണ്ടെന്നാണ് ഉടമകൾ പറയുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT