World

ഭക്ഷണം പാചകം ചെയ്യാന്‍ അടുക്കളയില്‍ പോയി, സിങ്കില്‍ പാമ്പ്; ഞെട്ടല്‍ (ചിത്രങ്ങള്‍) 

വിഷമുളള ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പാണിതെന്ന് തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് വീട്ടില്‍ കയറിയ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ടോയ്‌ലെറ്റില്‍ പോലും പാമ്പിന്റെ ശല്യം സഹിക്കേണ്ടി വന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നുളള വ്യത്യസ്തമായ വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ക്യൂന്‍സ്‌ലാന്‍ഡിലാണ് സംഭവം. ഭക്ഷണം പാചകം ചെയ്യാന്‍ അടുക്കളയില്‍ പോയപ്പോള്‍ സിങ്കില്‍ എന്തോ അനങ്ങുന്നത് മൈക്കിള്‍ ഹില്ലാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. വിഷമുളള ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പാണിതെന്ന് തിരിച്ചറിഞ്ഞു. മൈക്കിളിനെ കണ്ടതോടെ സിങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പിലേക്ക് പാമ്പ് ഒളിച്ചു. ഉടനെ പാമ്പുപിടിത്തത്തില്‍ വൈദഗ്ധ്യമുളളവരെ മൈക്കിള്‍ വിളിച്ചുവരുത്തി.

ഇവര്‍ പൈപ്പില്‍ നിന്ന് പാമ്പിനെ പുറത്തെടുത്തു. വിഷമുളള വ്യത്യസ്ത ഇനത്തില്‍പ്പെട്ട പാമ്പുകളെ കാണുന്ന പ്രദേശമാണ് ഓസ്‌ട്രേലിയ. ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പും ഈ ഇനത്തില്‍പ്പെട്ടതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം