World

ഭാര്യയുടെ അഴിമതിയെക്കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകന്റെ മുഖം ഇടിച്ചു പൊട്ടിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റിന്റെ ഭീഷണി

രാജ്യത്തെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: ഭാര്യയുടെ അഴിമതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുഖം ഇടിച്ചുപൊട്ടിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ ഭീഷണി. ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറെയാണ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. 

രാജ്യത്തെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. ബോല്‍സൊനാരോയുടെ ഭാര്യ മിഷേലും മുന്‍ പൊലീസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ മകളുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വറോസും നടത്തിയ അഴിമതികളെ കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. 

ചോദ്യം കേട്ടയുടനെ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് റിപ്പോര്‍ട്ടറോട് പറഞ്ഞു. പ്രസിഡന്റിന്റെ മറുപടിയില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നില്‍ക്കാതെ ബോല്‍സൊനാരോ പോവുകായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT