World

മിസ്റ്റര്‍ ബീന്‍ അന്തരിച്ചു! ക്ലിക്ക് ചെയ്യരുത് വൈറസ് ബ്രേക്കിംഗ് ന്യൂസായും വരും

ഇതാദ്യമായല്ല മിസ്റ്റര്‍ ബാന്‍ ആയി അഭിനയിച്ച റൊവാന്‍ അറ്റ്കിന്‍സന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പരക്കുന്നത്. ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വീണ്ടും മിസ്റ്റര്‍ ബീനിന്റെ മരണ വാര്‍ത്ത പ്രചരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍:  മിസ്റ്റര്‍ ബീന്‍ ആയി അഭിനയിച്ച റൊവാന്‍ അറ്റ്കിന്‍സന്‍(62) ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ അന്തരിച്ചു എന്നൊരു ബ്രേക്കിംഗ് വാര്‍ത്ത ടൈംലൈനിലെത്തിയാല്‍ ലിങ്ക് ഓപണ്‍ ചെയ്യരുത് എന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വൈറസ് കയറിയാല്‍ സപ്പോര്‍ട്ടിംഗ് നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടുമെന്നും ആ നമ്പറില്‍ വിളിക്കരുത് എന്നും ഫോക്‌സ് വ്യക്തമാക്കി. ഫോണ്‍ വിളിച്ചു കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ സാധിക്കുകയുള്ളു. തെറ്റിദ്ധരിപ്പിച്ച് കമ്പ്യൂട്ടറുകളില്‍ വൈറസ് കയറ്റി പണം തട്ടുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാദ്യമായല്ല മിസ്റ്റര്‍ ബീന്‍ ആയി അഭിനയിച്ച റൊവാന്‍ അറ്റ്കിന്‍സന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പരക്കുന്നത്. ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വീണ്ടും മിസ്റ്റര്‍ ബീനിന്റെ മരണ വാര്‍ത്ത പ്രചരിച്ചത്. ട്വിറ്ററിലും ഫേസ്ബുക്കിലും വളരെപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് വ്യാജമാണെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സമാനമായ വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT