World

മൂന്നുവയസുകാരി ഷെറിന്റെ മരണം; വളര്‍ത്തച്ഛനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ്, ഭാര്യ സനി മാത്യൂസ് എന്നിവരാണ് കേസിലെ പ്രതികള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഡാലസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ്, ഭാര്യ സനി മാത്യൂസ് എന്നിവരാണ് കേസിലെ പ്രതികള്‍. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് വെസ്ലി മാത്യൂസിനെതിരെ ചുമത്തിയിരിക്കുന്നത്.

മൂന്നുവയസുകാരിയ ഷെറിന്‍ മാത്യൂസിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. വെസ്ലി മാത്യൂസിനെതിരെ മറ്റ് സാഹചര്യതെളിവുകളും അന്വേഷണസംഘം കുറ്റപത്രത്തില്‍ നിരത്തിയിട്ടുണ്ട്. 

2017 ഒക്ടോബര്‍ 22നാണ് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം