World

മൈനസ് 60 ഡിഗ്രിയില്‍ തണുത്തുറഞ്ഞ് അലാസ്‌ക; ചൊവ്വയിലെ താപനിലയ്ക്ക് സമാനം

ശനിയാഴ്ച പുലര്‍ച്ചെ മൈനസ് 56 ഡിഗ്രിയുമാണ് ബെറ്റില്‍സില്‍ താപനില

Author : സമകാലിക മലയാളം ഡെസ്ക്

അലാസ്‌ക; കൊടുംതണുപ്പില്‍ വിറച്ച് അലാസ്‌ക. മൈനസ് 60 വരെയാണ് പ്രദേശത്തെ താപനില. കഴിഞ്ഞ പത്ത് ദിവസമായി താപനില മൈനസില്‍ നിന്ന് ഉയര്‍ന്നിട്ടില്ല. യുഎസില്‍ ഏറ്റവും തണുപ്പേറിയ പ്രദേശമാണ് അലാസ്‌ക. കഴിഞ്ഞദിവസം അലാസ്‌കയിലെ ബെറ്റില്‍സില്‍ മൈനസ് 60 അടുത്തായിരുന്നു താപനില. 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇത്. 

ഞായറാഴ്ച മൈനസ് 47 ഡിഗ്രിയും ശനിയാഴ്ച പുലര്‍ച്ചെ മൈനസ് 56 ഡിഗ്രിയുമാണ് ബെറ്റില്‍സില്‍ താപനില രേഖപ്പെടുത്തിയത്. ചൊവ്വയിലെ താപനിലയ്ക്കു സമാനമായ തണുപ്പാണ് ഇപ്പോള്‍ ബെറ്റില്‍സില്‍
അനുഭവപ്പെടുന്നതെന്നാണു വിദഗ്ധര്‍ പറയുന്നത്. 

ബെറ്റില്‍സില്‍ മാത്രമല്ല അലാസ്‌കയിലെ മറ്റ് പ്രദേശങ്ങളിലേയും അവസ്ഥ വ്യത്യസ്തമല്ല. മൈനസ് 35 മുതല്‍ 55 വരെയാണ് ഇവിടങ്ങളില്‍ റെക്കോഡ് ചെയ്യപ്പെടുന്നത്. പകല്‍സമയത്തും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. ഈ ആഴ്ച അവസാനിക്കുന്നതോടെ താപനിലയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT