World

രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ചാക്ക് നിറയെ സമ്മാനവുമായി പാപ്പയെത്തി; കുഞ്ഞു കണ്ണുകളിൽ വിസ്മയങ്ങളും അമ്പരപ്പും നിറച്ച് ഒബാമ 

ചാ​ക്കു നി​റ​ച്ച്‌ സ​മ്മാ​ന​ങ്ങ​ളു​മാ​യി ക്രി​സ്മ​സ് പാ​പ്പയെത്തിയപ്പോൾ അവരുടെയെല്ലാം കുഞ്ഞു കണ്ണുകളിൽ വിസ്മയം പൂത്തു

സമകാലിക മലയാളം ഡെസ്ക്

വാ​ഷിങ്ട​ണ്‍: ചാ​ക്കു നി​റ​ച്ച്‌ സ​മ്മാ​ന​ങ്ങ​ളു​മാ​യി ക്രി​സ്മ​സ് പാ​പ്പയെത്തിയപ്പോൾ അവരുടെയെല്ലാം കുഞ്ഞു കണ്ണുകളിൽ വിസ്മയം പൂത്തു. ഒപ്പം കുറച്ച് അമ്പരപ്പും. പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രിയിൽ സാന്റാക്ലോസിന്റെ വേ​ഷ​ത്തി​ല്‍ എത്തിയ മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മയായിരുന്നു കു​ട്ടി​ക​ള്‍​ക്ക് അ​മ്പ​ര​പ്പും അ​തി​ലേ​റെ സ​ന്തോ​ഷ​വും സമ്മാനിച്ചത്. വാ​ഷിങ്ട​ണി​ലെ ചി​ല്‍​ഡ്ര​ന്‍​സ് നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് സി​സ്റ്റം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഒ​ബാ​മ​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം.

രോഗികളായ കുഞ്ഞുങ്ങള്‍ക്കു സമ്മാനവുമായെത്തിയ ഒബാമ സാന്റ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ആ​ടു​ക​യും പാ​ടു​ക​യും ചെ​യ്തു. ഒപ്പം അവർക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. പ്രതീക്ഷിക്കാതെയെത്തിയ ഒബാമ സമ്മാനങ്ങൾ നൽകിയപ്പോൾ കുഞ്ഞു മുഖങ്ങളില്‍ സന്തോഷം പടര്‍ന്നു. കുറച്ചു നേരത്തേക്കെങ്കിലും എല്ലാ വേദനയും മറന്ന് അവര്‍ ചിരിച്ചു കളിച്ചു. സമ്മാനവുമായെത്തിയ ഒബാമയെ ആരവങ്ങളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ക്രിസ്മസ് പാപ്പയുടെ വേഷത്തിൽ ഒ​ബാ​മ​യെ അ​പ്ര​തീ​ക്ഷി​ത​മാ​യി കണ്ടപ്പോ​ള്‍ കു​ഞ്ഞു​ങ്ങ​ള്‍ സ​ന്തോ​ഷ​ത്താ​ല്‍ വി​ങ്ങിപ്പൊട്ടി.

കുട്ടികള്‍ക്കു സമ്മാനങ്ങള്‍ പങ്കിട്ടു നല്‍കിയ ഒബാമ അവരുടെ കൂടെ സമയം ചെലവഴിക്കാനും ഫോട്ടോയ്ക്കു പോസ് ചെയ്യാനും മറന്നില്ല. ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എല്ലാ വര്‍ഷവും ക്രിസ്തുമസിന് കുട്ടികള്‍ക്കു സമ്മാനവുമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ പോ​സ്റ്റ് ചെയ്തപ്പോൾ ല​ക്ഷ​ങ്ങ​ളാ​ണു ക​ണ്ട​ത്. രാ​ഷ്ട്രീ​യ, സി​നി​മ, കാ​യി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ര്‍ ഒ​ബാ​മ​യു​ടെ ട്വീ​റ്റ് റീ ​ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കൊ​ല്ലം സാ​ന്റാക്ലോ​സാ​യി ഒ​ബാ​മ വാ​ഷിങ്ട​ണി​ലെ സ്കൂ​ളി​ല്‍ കു​ട്ടി​ക​ളെ കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നു. 

ബരാക് ഒബാമയുടെ ഓഫീസ് അംഗങ്ങളും ആശുപത്രി അധികൃതരുമാണ് കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ശേഖരിച്ചത്. ആശുപത്രിയിലെത്തിയ ഒബാമ ജീവനക്കാരെ അവര്‍ നടത്തുന്ന സേവനങ്ങള്‍ക്കായി പ്രശംസിക്കാനും മറന്നില്ല. എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍ നേര്‍ന്ന ശേഷമാണ് ഒബാമ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT