World

റമദാന്‍ നാളില്‍ ഷോര്‍ട്ട്‌സ് ധരിച്ചതിന് യുവതിക്ക് ബസിനുള്ളില്‍ മര്‍ദ്ദനം

റമദാന്‍ നാളുകളില്‍ ഇതുപോലുള്ള വസ്ത്രം ധരിക്കാന്‍ നാണമില്ലേയെന്ന് ചോദിച്ചായിരുന്നു യുവതിയെ അയാള്‍ അടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റമദാന്‍ നാളില്‍ ഷോര്‍ട്ട്‌സ് ധരിച്ചതിന് ബസില്‍ വെച്ച് യുവതിയെ അടിച്ച് മറ്റൊരു യാത്രക്കാരന്‍. തുര്‍ക്കിയിലാണ് മതത്തിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരായ അതിക്രമം. 

ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയതിന് ശേഷം എഴുന്നേറ്റ യുവാവ് സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. യുവതി തിരിച്ച് പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും, യുവതിയെ തള്ളി താഴെയിട്ട് ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി പോയി. 

റമദാന്‍ നാളുകളില്‍ ഇതുപോലുള്ള വസ്ത്രം ധരിക്കാന്‍ നാണമില്ലേയെന്ന് ചോദിച്ചായിരുന്നു യുവതിയെ അയാള്‍ അടിച്ചത്. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. യുവതി ഇറക്കം കുറഞ്ഞ ഷോര്‍ട്ട്‌സ് ധരിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ പൊലീസ് ഇയാളെ വെറുതെ വിട്ടതിനെതിരെ തുര്‍ക്കിയിലെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതേ തുടര്‍ന്ന് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

'നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം'; വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ്

ഉത്കണ്ഠ അകറ്റാൻ സഹായിക്കുന്ന പൂക്കൾ

SCROLL FOR NEXT