World

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; മുന്‍ സൗന്ദര്യ റാണിയെ ക്ലബ് ഉടമ വെടിവെച്ചുകൊന്നു

തന്റെ ജന്മദിനം ആഘോഷിക്കാനായി അടുത്ത സുഹൃത്തിനൊപ്പം ക്ലബ്ബിലെത്തിയ പവീന നമുയെന്‍ഗുര്‍ക്കാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച മുന്‍ സൗന്ദര്യ റാണിയെ ക്ലബ് ഉടമ വെടിവെച്ചുകൊന്നു. തായ്‌ലന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവമുണ്ടായത്. തന്റെ ജന്മദിനം ആഘോഷിക്കാനായി അടുത്ത സുഹൃത്തിനൊപ്പം ക്ലബ്ബിലെത്തിയ പവീന നമുയെന്‍ഗുര്‍ക്കാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തും വെടിയേറ്റ് മരിച്ചു. 

ബാര്‍ മുതലാളിയായ 43 കാരനായ പന്യ യിങാങ്ങാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 20 കാരിയായ പവീന മുന്‍പ് ഡാന്‍സറായി ജോലി ചെയ്തിരുന്നത് ഇയാളുടെ ബാറിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നുണ്ട്. ഇത് അംഗീകരിക്കാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. 

യുവതിയുടെ അടുത്ത സുഹൃത്തായ നന്‍താചയാണ് കൊല്ലപ്പെട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് സംശയിച്ചാണ് ഇയാള്‍ കൊല നടത്തിയത്. ഇരുവരേയും കണ്ട പന്യ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍ ലോകസുന്ദരിയുടെ തലയിലും നെഞ്ചിലുമായി നാല് ബുള്ളറ്റാണ് തളച്ചു കയറിയത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. സംഭവ സമയം ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്