World

ലൈവ് വാര്‍ത്തയ്ക്കിടെ ലൈംഗിക വേഴ്ചയുടെ ശബ്ദം, അമ്പരപ്പ് മാറാതെ പ്രേക്ഷകര്‍ 

ബിബിസി ബ്രേക്ഫാസ്റ്റ് പരിപാടിക്കിടെയായിരുന്നു ലെംഗിക വേഴ്ചയുടെ ശബ്ദം ലൈവിനിടയില്‍ കടന്നുവന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രക്‌സിറ്റിനെകുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കികൊണ്ട് ബിബിസിയുടെ വാര്‍ത്തയ്ക്കിടെ പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് എമ്മാ വാര്‍ഡി ലൈവ് വന്നപ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്. തെരേസ മെയെകുറിച്ച് എമ്മ സംസാരിക്കാന്‍ ആരംഭിച്ചപ്പോഴാണ് റിപ്പോര്‍ട്ടറുടെ ശബ്ദം മറികടന്നുകൊണ്ട് ഒരു അപശബ്ദം കാഴ്ചകാരുടെ ശ്രദ്ധ തിരിച്ചത്. ഏകദേശം ഒരു മിനിറ്റോളം നീണ്ട ശബ്ദത്തിലേക്ക് ശ്രദ്ധതിരിക്കാതെ എമ്മ തന്റെ വിവരണം തുടര്‍ന്നു. ബിബിസി ബ്രേക്ഫാസ്റ്റ് പരിപാടിക്കിടെയായിരുന്നു ലെംഗിക വേഴ്ചയുടെ ശബ്ദം ലൈവിനിടയില്‍ കടന്നുവന്നത്. എമ്മയുടെ വിവരണത്തിന് ശേഷം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട അവതാരകരായ നഗാ മുന്‍ചെട്ടിയും ചാര്‍ളി സ്റ്റൈയ്റ്റും അപശബ്ദത്തെക്കുറിച്ച്‌ സംസാരിച്ചില്ല. 

എന്നാല്‍ പരിപാടി കണ്ട പ്രേക്ഷകര്‍ സംഭവം ഉടനെ ട്വിറ്ററില്‍ കുറിച്ചു.
'ബിബിസി റിപ്പോര്‍ട്ടിനിടെ കേട്ട പോണ്‍ സൗണ്ട് ഇഫക്ട് എന്തായിരുന്നു', 'ബിബിസി ബ്രേക്ഫാസ്റ്റിനിടെ ആരോ ലൈംഗീക ശബ്ദം നിറഞ്ഞ വീഡിയോകള്‍ പ്ലേ ചെയ്തുകൊണ്ടിരുന്നു',  എന്നിങ്ങനെ നീളുന്നു ട്വീറ്റുകള്‍. ശ്രദ്ധതെറ്റിക്കാതെ പിടിച്ചുനിന്ന എമ്മയെ അഭിനന്ദിച്ചും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ

ഇറങ്ങിപ്പോകുമെന്ന് ബാബുരാജ്, പുറത്ത് കാറ് കിടപ്പുണ്ട് എന്ന് ശ്വേത; ജനറല്‍ ബോഡിയില്‍ നടന്നത് വെളിപ്പെടുത്തി സീനത്ത്

'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം