World

ഡെമി ലെ നെല്‍ പീറ്റേഴസിന്‍ വിശ്വസുന്ദരിയായപ്പോള്‍ സെമിയില്‍ ഇടം കണ്ടെത്താനാകാതെ ഇന്ത്യന്‍ സുന്ദരിയുടെ മടക്കം 

17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മാനുഷി ഛില്ലര്‍ ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം എത്തിച്ചതോടെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ ശ്രദ്ധ ശശിധര്‍ കിരീടം കരസ്ഥമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററില്‍ നടന്ന മത്സരത്തില്‍ മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്‌സ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ലൗറ ഗോണ്‍സാലസ് രണ്ടാം സ്ഥാനവും ജമൈക്കയുടെ ഡേവിന ബെന്നറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 92 സുന്ദരിമാരെ പിന്തള്ളിയാണ് ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ ഡെമി ലെയുടെ കിരീടനേട്ടം. 
 

17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാനുഷി ഛില്ലര്‍ ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം എത്തിച്ചതോടെ വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ ശ്രദ്ധ ശശിധര്‍ കിരീടം കരസ്ഥമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 21കാരിയായ മാധ്യമ ബിരുദ വിദ്യാര്‍ത്ഥി ശ്രദ്ധയ്ക്ക് അവസാന 16ല്‍ പോലും ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

വിശ്വസുന്ദരിയാകുന്ന രണ്ടാമത്തെ സൗത്താഫ്രിക്കകാരിയാണ് ഡെമി ലെ. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു സൗത്ത് ആഫ്രിക്കന്‍ സുന്ദരി ഈ നേട്ടത്തിന് അര്‍ഹയാകുന്നത്. തന്റെ നേട്ടം ഡെമി ലെ സമര്‍പ്പിച്ചതും സ്വന്തം രാജ്യത്തിനു തന്നെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി; പ്രോസിക്യൂട്ടർക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി

'ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രം ഇറക്കാനുള്ള താരമാണോ വൈഭവ്? ഇതിലും ഭേദം രഞ്ജി കളിപ്പിക്കുന്നത്'