World

ഷെറിന്റെ മരണത്തില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍; കൊല്ലപ്പെട്ടത് വീട്ടില്‍ വെച്ച് തന്നെയെന്ന് സൂചന

കുട്ടിയെ കൊലപ്പെടുത്തിയത് വീടിനുള്ളില്‍ വെച്ച് തന്നെയാണെന്നാണ് പൊലീസ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

ഡാലസ്: ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിന്‍ മാത്യുവിന്റെ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷെറിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന. 

പാലു കുടിക്കാത്തതിന് വീടിന്റെ പുറത്തു നിര്‍ത്തി എന്നായിരുന്നു വെസ്ലി മാത്യു ആദ്യം നല്‍കിയ മൊഴി. വീടിന് പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് വെസ്ലി മാത്യു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം വീടിന്റെ സമീപത്തെ കലുങ്കില്‍ നിന്നും കണ്ടെത്തിയതിന് ശേഷം ഇയാള്‍ മൊഴി മാറ്റി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

മൊഴി എന്താണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെസ്ലി മാത്യുവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. വെസ്ലി മാത്യുവിന്റെ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ ഡിഎന്‍എ സാമ്പിളുകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ കൊലപ്പെടുത്തിയത് വീടിനുള്ളില്‍ വെച്ച് തന്നെയാണെന്നാണ് പൊലീസ് നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

SCROLL FOR NEXT