ഡോ. അജയ് നാരായണന്‍ എഴുതിയ കവിത malayalam poem AI Image
Pen Drive

സത്യാന്വേഷണം; ഡോ. അജയ് നാരായണന്‍ എഴുതിയ കവിത

ഡോ. അജയ് നാരായണൻ

നീണ്ടുനീണ്ട യാത്രയിലാണ്!

മണ്ണറിഞ്ഞ യാത്ര

മനമറിഞ്ഞ യാത്ര

അടര്‍ന്നുവീണ കല്ലും

വാക്കുകളുടെ മുള്ളും

വാടിവീണ പൂക്കളും

വഴി തെറ്റിയ കാറ്റും...

നോവാതെ, നോവിക്കാതെ

അര്‍ത്ഥം ചികഞ്ഞുള്ള

പര്യടനം.

ചിലപ്പോള്‍ എന്തോ

വഴിവക്കില്‍ തട്ടും

ഞൊണ്ടുന്നതിനിടയില്‍

ഞെട്ടിത്തിരിയും

ആരെയോ കയ്യെത്തിപ്പിടിക്കും

റാം റാം എന്ന് ചുണ്ടിലൂറും.

ബാപ്പുജീ ന്ന് തേങ്ങി

ആളുകള്‍ ചുറ്റിലും കൂടും.

പതിമുഖം കണ്ട്

ആഞ്ഞുകൊത്താന്‍

അറിയാത്തോന്‍

വിണ്ടുകീറിയ കാലുകള്‍ താങ്ങി

കാതങ്ങള്‍ താണ്ടി

ഉപ്പ് കുറുക്കും,

നടുവൊന്നു നീര്‍ക്കും

ചമ്രം പടിഞ്ഞു

ചര്‍ക്കയില്‍ നൂല് നൂല്‍ക്കും.

പാതിരാകോഴി കൂവും വരെ

പുത്തന്‍ കിനാവിന്റെ

ചിത്രം വരയ്ക്കും

മുറിപ്പെന്‍സിലും

കീറക്കടലാസ്സുമായി

നീണ്ട കത്തുകള്‍ എഴുതും...

പ്രപഞ്ചമൊന്നാകെ

മുഷിയാതെ കാത്തുനില്‍ക്കും,

സൂര്യോദയം തീര്‍ക്കും.

മനവും മേനിയും

പിന്നെയും മുന്നോട്ടായും.

വടക്കുതൊട്ട് തെക്കു വരെ

പടിഞ്ഞാറുതൊട്ട് കിഴക്കുവരെ

യുദ്ധം മുതല്‍ സമാധാനം വരെ

മൗനം മുതല്‍ അലര്‍ച്ചവരെ

രവീന്ദ്രന്‍ മുതല്‍ നാരായണന്‍ വരെ

ഐന്‍സ്റ്റീന്‍ മുതല്‍ ടോല്‍സ്‌ടോയ് വരെ

ക മുതല്‍ മ വരെ

നിങ്ങള്‍ മുതല്‍ നമ്മള്‍ വരെ,

യാത്രയാണ്...

സത്യാന്വേഷണ യാത്ര!

പലവട്ടം പിന്നാലെ കൂടി

പലരും പലതും.

ഒടുവില്‍ ഒരുണ്ട,

ഒരു വെടിയുണ്ട

നെഞ്ചു തുളച്ചയുണ്ട

ജീവനെടുത്ത ഉണ്ട

ആശയറ്റ ഉണ്ട

ആശയത്തിനു നേരേ ഒരുണ്ട...

എവിടെയെങ്കിലും തീരണ്ടേ

തീര്‍ക്കണ്ടേ,

ബിര്‍ലാഹൗസ് ചരിത്രമായി.

വെടിയുണ്ടയുടെ

രസതന്ത്രം എന്തെന്നിപ്പോഴും

ചികയുന്നുണ്ട് വേതാളങ്ങള്‍

തോളില്‍ തൂങ്ങി

വാലില്‍ തൂങ്ങി...

അക്ഷരങ്ങളന്നും

ചര്‍ക്കയില്‍ വിരിഞ്ഞു,

റാം റാം!

ഉപ്പില്‍ നുണഞ്ഞു,

രഘുപതി രാഘവ രാജാറാം

റാം റാം...

സ്മൃതിമണ്ഡപം ഉയര്‍ന്നു.

വേറെയെന്തു ചെയ്യാന്‍,

വേറിട്ടെന്തു ചെയ്യാന്‍!

പിടി തരാതെ

നേര്‍ത്തൊരു നിഴലായി

ദൂരെ ദൂരെ

നീളന്‍ വടി

നേര്‍ത്ത കണ്ണട

നഗ്‌നത മറച്ച ദോത്തി...

Malayalam poem written by Dr. Ajay Narayanan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

'വട കഴിച്ചിട്ടുണ്ടോയെന്ന മര്യാദയില്ലാത്ത ചോദ്യം, ആസ്വദിച്ചുള്ള മറുപടി'; മഞ്ജു പത്രോസ് ഉന്നം വച്ചത് രേണു സുധിയെ?

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് വകുപ്പുകളിൽ സയന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, മെയ് 15 വരെ അപേക്ഷിക്കാം

'അത്തരമാളുകൾക്ക് മസ്തിഷ്ക മരണം മനസിലാകണമെന്നില്ല; ഞങ്ങൾ ഉദ്ദേശിച്ച പ്രേക്ഷകർക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു'

കൊറിയക്കാരെ പോലെ ഗ്ലാസ് സ്കിൻ വേണോ? ചിയ സീഡ് ഇങ്ങനെ ഉപയോ​ഗിക്കൂ

SCROLL FOR NEXT