Representative image created by AI Image generator AI Image
Pen Drive

ജനറല്‍ ബോഗി - അനൂപ് ഷാ കല്ലയ്യം എഴുതിയ കവിത

Author : അനൂപ് ഷാ കല്ലയ്യം

ദേ...

കൂക്കി വിളിച്ച് ഇഴയുന്നത് കണ്ടോ..?

അതെന്റെ രാജ്യമാണ്

എ.സിയായും സ്ലീപ്പറായും ജനറലായും ഡിസബിളായും

മുറിച്ചുവെച്ചേക്കുവാ..!

നാല് നാട്ടുരാജ്യങ്ങള്‍,

അതിനാത്ത് നാലായിരം ജാതി, അതിലുമിരട്ടി പ്രതിഷ്ഠകള്‍.

അകത്തോടുന്ന വായു വേറെയാണ്

വെള്ളം വേറെയാണ്.

ബോഗി ഏതെന്നു തീരുമാനിക്കുക, കൈക്കാശല്ല;

കാശിന്റെ ബാക്കിയിരിപ്പാണ്.

ഞാന്‍ ജനറല്‍ ബോഗിയാ പരതുന്നെ

ഈ രാജ്യത്ത് യാത്രചെയ്യാനുള്ള അവസാന ബോഗി

'രാജ്യത്തിന്റെ ആത്മാവ് '-

അതിന് ഏതേലുമൊരു അറ്റം പിടിക്കണം

ഉരുളുന്ന പെട്ടിന്നൊക്കെ മൂന്ന് ബോഗി തീണ്ടിപ്പോണം

തനിച്ചിടിയുണ്ടാക്കണം, കേറാനായാ

നിയമമില്ലാത്ത ലോകം തൊടാം

കേറാനാകാത്തവര്‍

സ്മൃതിയുടെ ഗൂഗിള്‍ മാപ്പിലില്ലാത്തവര്‍,

ദളിതനോ ആദിവാസിയോ സ്ത്രീയോ ആയി മരിച്ചോളൂ...!

ജനറല്‍ ബോഗിയല്ലാത്ത ബാക്കി നീളം ജഡം മാത്രം,

അവിടെ കര്‍ശന നിയന്ത്രണമുണ്ട്

അളവുണ്ട്

പാകമുണ്ട്.

ഞാന്‍, ആത്മാവിനെയാണ് തേടുന്നത്

മുന്നോട്ട് നടന്നു...

തുറന്ന് സംസാരിക്കുന്നത് കേള്‍ക്കാം

മുഷിഞ്ഞ ജന്തുക്കളുടെ മണം

പണിയായുധങ്ങള്‍

ടിക്കറ്റ് ഇല്ലാത്തവര്‍, സ്ഥിര യാത്രക്കാര്‍

പ്രാദേശിക ഭാഷകളുടെ തമ്മിലടി, പ്രണയം, ശകാരം.

ഗോഡ്‌സെയും ഹിറ്റ്‌ലറും,

ഗാന്ധിയും അംബേദ്ക്കറും മാര്‍ക്‌സും,

ബുദ്ധനും നാരായണഗുരുവും പെരിയാറും-

മുട്ടിയുരുമി

വിയര്‍പ്പുനാറി

ഉന്തി തള്ളി തൂങ്ങി നില്‍ക്കുന്ന-

ജനറല്‍ ബോഗി.

സമുന്നയത്തിന്റെ പ്രത്യയശാസ്ത്രം എഴുതപ്പെടുന്നു,

അതേ...

ഈ കൂക്കി വിളിച്ചിഴയുന്നത്

എന്റെ രാജ്യമാണ്.

Malayalam poem written by Anoop Shah Kallayyam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി' സുരേഷ് ഗോപി

മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്

സേവിങ്‌സ് അക്കൗണ്ടില്‍ അധികം പണമുണ്ടോ?; കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ അറിയാം ഒരു സൂപ്പര്‍ ബാങ്ക് ഫീച്ചര്‍

15 വർഷം നീണ്ട പഠനം, കാപ്പി കുടിക്കുന്നത് വീണ്ടും സ്തനാർബുദം വരുന്നത് തടയുമെന്ന് ​ഗവേഷകർ

വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ്, ഹോറിസോണ്‍ ലോക്ക്, ഗാലക്‌സി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ അടുത്തമാസം