'എന്റെ കഥ ഇങ്ങനെയൊന്നുമല്ല മണ്ടന്മാരെ!' അയാള്‍ ആ നിശബ്ദതയില്‍ അലറി വിളിച്ചു

രണ്ടു കഥകള്‍ - വൈശാഖ് സി എഴുതിയത്
people watching film in a theatre
Representative image created by AI Image generatorAI Image
Updated on
1 min read

പറക്കും തളിക

അര്‍ദ്ധ രാത്രിയോടടുത്തപ്പോള്‍ ആ നാട്ടിലെ ജനങ്ങള്‍ ഞെട്ടി എഴുന്നേറ്റു.

ആകാശത്ത് നിന്നും വലിയ ഒച്ച.

വീടുകളില്‍ നിന്നും എല്ലാവരും പുറത്തേക്ക് ഇറങ്ങിയോടി.

പുറത്തെത്തിയവര്‍ ആകാശത്തേക്ക് നോക്കി.

ഒരു പറക്കും തളിക വിവിധ വര്‍ണങ്ങളിലുള്ള വെളിച്ചം പുറപ്പെടുവിച്ചുകൊണ്ട് മണ്ണിലേക്ക് വലിയ ശബ്ദത്തോടെ ഇറങ്ങാന്‍ ശ്രമിക്കുകയാണ്.

ജനങ്ങള്‍ അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു.

വീടുകളില്ലാത്ത മണ്ണ് തിരഞ്ഞുകൊണ്ട് പറക്കും തളിക കുറച്ചു സമയം ആകാശത്ത് അലഞ്ഞു നടന്നു.

people watching film in a theatre
കാടിറക്കം (ഒരു വേട്ടമൃഗത്തിന്റെ ആത്മകഥ)

ഒടുവില്‍ ആള്‍ പാര്‍പ്പില്ലാത്ത ഇടം കണ്ടുപിടിച്ചു ആ പേടകം മണ്ണിലിറങ്ങി.

മണ്ണില്‍ തൊട്ടപ്പോള്‍ പറക്കും തളിക നിശബ്ദമായി.

ജനങ്ങള്‍ ഒരുമിച്ചു പേടകത്തിനടുത്തേക്ക് നടന്നു.

ഒരു കാതടിപ്പിക്കുന്ന ശബ്ദത്തോടെ പറക്കും തളികയുടെ വാതില്‍ തുറന്നു.

വാതിലില്‍ നിന്നും മണ്ണിലേക്ക് പടിക്കെട്ടുകള്‍ ഊര്‍ന്നു വന്നു.

രണ്ട് ജീവികള്‍ പേടകത്തിനുള്ളില്‍ നിന്നും പടിക്കെട്ടുകളിലൂടെ താഴേക്ക് നടന്നു.

വലതു കാല്‍ വെച്ച് ജീവികളും മണ്ണിലിറങ്ങി.

നാട്ടുകാരും ജീവികളും പരസ്പരം തുറിച്ചു നോക്കി.

ഒടുവില്‍ ഒരു ജീവി സംസാരിച്ചു.

'ഞങ്ങള്‍ മനുഷ്യര്‍. ഭൂമിയില്‍ നിന്നും വരുന്നു.' ജീവി പറഞ്ഞു.

people watching film in a theatre
കണ്ണ് അടച്ചാല്‍ ആ മനുഷ്യന്‍ റോഡില്‍ തലയടിച്ച് വീഴുന്ന രൂപം മാത്രം മനസ്സില്‍ തെളിയുന്നു

പ്രേതപടം

സാമാന്യം നിരൂപകപ്രശംസയുമായി തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന പ്രേതപടത്തിന്റെ അര്‍ദ്ധ രാത്രി ഷോ കാണാന്‍ അയാള്‍ കയറി.

തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

കൃത്യം 12 മണിക്ക് പടം തുടങ്ങി.

ഭീതിജനകമായ ദൃശ്യങ്ങള്‍ പ്രേക്ഷകരെ പേടിയുടെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തി.

ഭയം മറയ്ക്കുവാന്‍ ഒരുവന്‍ കൂവുകയും ഉറക്കെ തമാശ പറയാനും ശ്രമിച്ചു.

തിയേറ്റര്‍ ജീവനക്കാരും മറ്റ് പ്രേക്ഷകരും ശല്യമുണ്ടാക്കിയവനെ തല്ലുകയും തിയേറ്ററില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

എന്നാല്‍ അയാള്‍ക്ക് മാത്രം സിനിമയിലെ രംഗങ്ങള്‍ ഒരു വികാരവും ഉണ്ടാക്കിയില്ല.

people watching film in a theatre
കാലനെ ചതിച്ച ആശാരിയുടെ കഥ ഗോവിന്ദേട്ടനാണ് എനിക്ക് പറഞ്ഞു തന്നത്

ഭൂരിഭാഗം കാണികളും പേടി സഹിക്കാന്‍ കഴിയാതെ കണ്ണുകള്‍ പൊത്തിയപ്പോള്‍ അയാള്‍ മാത്രം പുച്ഛത്തോടെ ഓരോ രംഗവും കണ്ടു.

പടം അവസാനിച്ചു.

Based on a True Story എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ശ്വാസം അടക്കിപ്പിടിച്ചിരുന്നു.

'എന്റെ കഥ ഇങ്ങനെയൊന്നുമല്ല മണ്ടന്മാരെ!' അയാള്‍ ആ നിശബ്ദതയില്‍ അലറി വിളിച്ചു.

പക്ഷേ ഒരു പ്രേക്ഷകന് പോലും അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

people watching film in a theatre
'അടുത്തയാഴ്ച മൂന്ന് മാസം തികയും, ചേട്ടന്‍ വരില്ലേ അച്ഛനെ കൊണ്ടുപോകാന്‍?'
people watching film in a theatre
അവള്‍ അടുത്തുനിന്ന ഇരുപത് മിനിട്ടുകള്‍ക്ക് ഒരു വസന്തത്തിന്റെ നിറങ്ങളുണ്ടായിരുന്നു
people watching film in a theatre
ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയിട്ട് ഒരു കളി പോലും മോന്റെ കൂടെ ഇരുന്ന് കണ്ടില്ലെന്ന് അവന്‍ പരാതി പറയുന്നത് കേട്ടു
Summary

Malayalam short story written by Vysakh C

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com