ഡോ. സുനില്‍ പിഎസ് എഴുതിയ കവിത 
Pen Drive

യുദ്ധം തോല്‍പ്പിക്കും ദിനം - ഡോ. സുനില്‍ പിഎസ് എഴുതിയ കവിത

Author : ഡോ. സുനില്‍ പിഎസ്

പീരങ്കികളുടെ ഗര്‍ജ്ജനത്തില്‍

പക്ഷികളുടെ പാട്ടുകള്‍

പാതിയില്‍ മുറിഞ്ഞു വീഴുന്നു.

കറുത്ത പുകയായി

ആകാശം ഉയരുമ്പോള്‍

പൂക്കളുടെ മണം പോലും

വഴിമുട്ടി അലഞ്ഞുതിരിയുന്നു.

ഒരിക്കല്‍

സ്പന്ദിച്ചിരുന്ന മനുഷ്യഹൃദയങ്ങള്‍

പതുക്കെ കല്ലായി മുറുകുന്നു.

മിസൈലുകള്‍

ഭൂമിയുടെ നെഞ്ചില്‍

പുതിയ അതിരുകള്‍ വരയ്ക്കുന്നു -

മണ്ണിനെ

കഷണങ്ങളാക്കി പങ്കിടുന്ന

അദൃശ്യ രേഖകള്‍.

മിന്നല്‍പോലെ പിളരുന്ന

സ്‌ഫോടനങ്ങളുടെ വെളിച്ചത്തില്‍

ഭൂമിയുടെ നിറം

മന്ദമായി

ചുവപ്പിലേക്ക് ഒഴുകുന്നു.

വീരരുടെ പേരുകള്‍

ശിലകളില്‍ കൊത്തിക്കുറിക്കാം.

സ്മാരകങ്ങള്‍ പണിയാം.

പതാകകള്‍ ഉയര്‍ത്താം.

പക്ഷേ

ഒരു അമ്മയുടെ ഹൃദയം

പിളര്‍ന്നുയരും വേദന

ഒരു കല്ലിലും കൊത്താനാവില്ല.

തോക്കിന്‍ തുമ്പില്‍ നിന്ന്

ശാന്തി ജനിച്ച ചരിത്രമില്ല.

വിദ്വേഷത്തിന്റെ വിത്തുകളില്‍ നിന്ന്

സ്‌നേഹം മുളച്ച കഥയുമില്ല.

ഒരു കുഞ്ഞിന്റെ ചിരി

രാജ്യസീമകളെ പോലും

നിര്ഭ്രമമാക്കുന്നു.

ഒരു അമ്മയുടെ പ്രാര്‍ത്ഥന

എല്ലാ പതാകകളെയും താണ്ടി

ആകാശത്തേക്ക് ഉയരുന്നു.

കാരണം കണ്ണീരിന്

അതിരുകളില്ല.

യുദ്ധത്തിന്

യഥാര്‍ത്ഥ ജയവും.

അവസാനം

ചരിത്രം ഓര്‍മ്മിക്കുന്നത്

ഒരു ദിനം മാത്രം -

ആ ദിവസം

മനുഷ്യന്‍ തോറ്റ ആ ദിവസം.

ആ ദിവസം

വീണ്ടും വരാതിരിക്കട്ടെ.

Malayalam poem written by Dr. Sunil PS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍