കൃഷ്ണ ബാല എഴുതിയ കവിത 
Pen Drive

പൂവില്‍ നിന്ന് വേരിലേക്ക് - കൃഷ്ണ ബാല എഴുതിയ കവിത

Author : കൃഷ്ണ ബാല

പെണ്ണുങ്ങള്‍ തമ്മില്‍ ചുംബിക്കുമ്പോള്‍

രണ്ടു പുഴകള്‍ കടലില്‍ നിന്ന്

തിരയിലൂടെ ഉറവയിലേക്കൊഴുകും.

ആകാശം കരകവിഞ്ഞ് മഴവില്ല് വിരിയും.

വിരല്‍ത്തുമ്പുകള്‍ പുതുമഴയേറ്റ

പരല്‍മീനുകളെ പോലെ

തണുപ്പിന്റെ നീലനിറം കുടിക്കും.

നിറം മങ്ങിയ കവിളിലെ നുണക്കുഴികള്‍ ഉപേക്ഷിക്കപ്പെട്ട രാത്രിയുടെ കഥകള്‍ പറയും

നനഞ്ഞ വിറകടുപ്പിലെ പുക പോലെ അവര്‍ നീറി നീറി ഒന്നാകും.

കടിച്ചുകനച്ച കണ്ണീരുപ്പ് മധുരം തേടും.

വക്കില്‍ കരിപുരണ്ടു കുതിര്‍ന്ന തഴമ്പുകളില്‍ പുഞ്ചിരി തൂവലുഴിയും.

നിറം മങ്ങിയ കവിളിലെ നുണക്കുഴികള്‍

ഉപേക്ഷിക്കപ്പെട്ട രാത്രിയുടെ കഥകള്‍ പറയും.

നിലാവുദിക്കാത്ത രാത്രികളില്‍ ചുംബനത്തിന്റെ നക്ഷത്രത്തിളക്കം തിരയിളക്കും

ഋതുക്കളുടെ തീണ്ടാരിമണത്തില്‍ അലിഞ്ഞലിഞ്ഞ്

പൊഴിഞ്ഞ കാലം ചേര്‍ത്തുതുന്നി വസന്തങ്ങള്‍ തേടും.

പെറ്റൊഴിഞ്ഞ അടിവയറിലെ മുറിപ്പാടുകള്‍

ഓര്‍മ്മകള്‍ ചാലിച്ച് പച്ചകുത്തും.

നിലാവുദിക്കാത്ത രാത്രികളില്‍ ചുംബനത്തിന്റെ നക്ഷത്രത്തിളക്കം തിരയിളക്കും.

പൂവില്‍ നിന്ന് വേരിലേക്ക് എന്നപോലെ

അവളില്‍ നിന്ന് അവളിലേക്ക് വസന്തങ്ങള്‍ യാത്ര തുടരും.

Malayalam poem written by Krishna Bala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

കോഹ്‌ലിയെ വെല്ലാന്‍ ആരുണ്ട്; ഐപിഎല്ലില്‍ 'മാജിക്ക് നമ്പര്‍' താണ്ടിയ ഒരേയൊരു ബാറ്റർ!

ഹോര്‍മുസില്‍ അനിശ്ചിതത്വം; റോക്കറ്റ് പോലെ കുതിച്ച് എണ്ണവില, വീണ്ടും 110 ഡോളറിലേക്ക്

വിപിൻ അറ്റ്‌ലി ചിത്രം 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' തിയറ്ററുകളിലേക്ക്; ​ഗാനം പുറത്ത്

SCROLL FOR NEXT