സൗന്ദര്യം - മടവൂർ സുരേന്ദ്രൻ എഴുതിയ കവിത malayalam poem AI Image
Pen Drive

സൗന്ദര്യം - മടവൂർ സുരേന്ദ്രൻ എഴുതിയ കവിത

Author : മടവൂർ സുരേന്ദ്രൻ

പൂവിനുണ്ടു സൗന്ദര്യം

താരകങ്ങൾക്കുണ്ടു സൗന്ദര്യം

വയലേലകളിലും വിയർപ്പിലുമുണ്ടു

അധ്വാനത്തിൻ്റെ സൗന്ദര്യം

മലകൾക്കും പുഴകൾക്കും

സൗന്ദര്യമാവോളമുണ്ട്.

ആകാശത്തിലെ ചക്രവാളത്തിൽ നോക്കൂ

അഭൗമമായ സൗന്ദര്യം

മഴവില്ലിലും മയിൽപ്പീലിയിലും

കുളിരോലുന്ന സൗന്ദര്യം

മഴയിലുണ്ടു തിമിർപ്പിൻ്റെ സൗന്ദര്യം

കുഞ്ഞു പൈതലിൻ്റെ ചിരിയിലുണ്ടു

മനം മയക്കുന്ന സൗന്ദര്യം

ആടയിലും ഭാഷയിലുമുണ്ടു സൗന്ദര്യം

അളവറ്റ സ്നേഹത്തിലും

നിഷ്ക്കളങ്കതയിലും

അനവദ്യ സൗന്ദര്യം

മണ്ണിൻ്റെ ഗന്ധത്തിലും

പുസ്തകക്കെട്ടിൻ്റെ നെഞ്ചിലും

സൗന്ദര്യമുണ്ട്.

വാക്കിൻ്റെ ചന്തത്തിലും

നോക്കിൻ്റെ സൂക്ഷമതയിലും

സൗന്ദര്യമുണ്ട്.

ഓമനത്വത്തിലും ഓർമ്മകളിലും

സൗന്ദര്യമുണ്ട്.

എങ്കിലും,

ഏറ്റവും കൂടുതൽ

സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്

എവിടെയാണ്?

കുളി കഴിഞ്ഞ്

ഈറനുടുത്തു വരുന്ന

പെണ്ണിൻ്റെ നിറവിൽ.

malayalam poem, literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT