രഞ്ജിത് ശിവരാമന്‍ എഴുതിയ കവിത Malayalam Poem AI Image
Pen Drive

കാറ്റാടി - രഞ്ജിത് ശിവരാമന്‍ എഴുതിയ കവിത

Author : രഞ്ജിത് ശിവരാമന്‍

ന്തിനാണ് കൊച്ചു കരയുന്നത് എന്ന് ചോദിച്ച് മനസ്സിലാക്കേണ്ടി വന്നു.

അവളുടെ പിങ്ക് നിറമുള്ള കാറ്റാടി മറ്റൊരു കൊച്ച്എടുത്തിരിക്കുന്നു.

വാക്കുകളില്ലാതെ, ആംഗ്യമെന്ന് പറയാവുന്ന ഭാഷയില്‍ അവള്‍ കണ്ണീരില്‍ മുങ്ങിയ നിവേദനം തന്നു. ഇനി രക്ഷയില്ല, ഇടപെട്ടേ പറ്റൂ.

ഇടപെട്ടതു കൊണ്ട് ഒരു പ്രയോജനം ഉണ്ടായി. 'The child is the father of the man', എന്ന ചൊല്ലിന്റെ അര്‍ത്ഥം മനസ്സിലായി.

സമയം കുറച്ച് കഴിഞ്ഞു. കാറ്റാടി എടുത്ത കൊച്ച് അതിനെ നിഷ്‌കരുണം ഉപേക്ഷിച്ചു. സുവര്‍ണ്ണാവസരം മനസ്സിലാക്കിയ ഞാന്‍, അതെടുത്ത് നിവേദനക്കാരിക്ക് കൊടുക്കാന്‍ ആഞ്ഞു നടന്നു.

എന്തതിശയം! അവള്‍ അത് വാങ്ങി ദൂരെയെറിഞ്ഞു. പകരം തന്നു, കവിളിലൊരു ചക്കരയുമ്മ.

Malayalam Poem, Literature, writers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം