സിന്ധു കെ എം എഴുതിയ കവിത Malayalam Poem AI Image
Pen Drive

മരിച്ചുവീഴുന്ന കവിത - സിന്ധു കെ എം എഴുതിയ കവിത

സിന്ധു കെഎം

ഏകാകി,..

നാവിലരച്ചു

തേച്ച മാധുര്യം

മധു കവിത

പുഷ്പ സുഗന്ധി

കാനനച്ഛായകള്‍

മുഖമുയര്‍ത്തി

നീലരാവിനെ നോക്കി

വീണടര്‍ന്ന

കല്ലുകളില്‍

വഴുതിവീണു

തെന്നിമറിഞ്ഞ്

അക്ഷരമുത്തുകള്‍

ചിതറിത്തെറിച്ച

സ്തമയ വര്‍ണ്ണം

ചെമപ്പിച്ച

വിഷക്കാറ്റിലുരുകി

വീഴുന്നു ..

രജസ്വല..

ഭ്രാന്തിനോര,

ത്തിരുന്ന്

കരയുകയും

ചിരിക്കുകയും

ചെയ്യുന്നവള്‍..

മഴ തോര്‍ത്തിയിട്ട

ചരല്‍ മുറ്റങ്ങളില്‍

കാല്‍പ്പാദങ്ങളിറുകുമ്പോഴും

ചിരിതൂകും.. മധുവാണി..

മനമുരുക്കും

ശാപങ്ങളും

പ്രണയം ചുരത്തും

പൊന്നൂലുകളും

ഛായാമുഖികള്‍

ഇലനാരിന്‍

പച്ചപ്പിലും

ഇലച്ചാര്‍ത്തുകളിലെ

നീലിമയിലും

നീ ,മയില്‍പേട

പിടഞ്ഞ,രിഞ്ഞു

വീഴുകയാണല്ലോ

നിന്‍ മധുപാത്രം

നീറി പുകഞ്ഞൊരീ

പുലരിയില്‍..

ഞാറ്റുവേലകളൊളിച്ച്

മുഖംപൊത്തി കരയുന്നു ..

തേങ്ങുന്നിലഞ്ഞിപ്പൂക്കളില്‍

കൊഴിഞ്ഞുവീണ കാറ്റ്..

ഉയിര്‍കൊടുത്തു,

ന്മാദമാക്കിയ

കവിതേ !

നീ ..മരിച്ചുവീഴുന്നു

ഹൃദയത്തില്‍ നിന്നും

പിന്‍വിളികളില്ലാതെ..

നിശാ ശലഭങ്ങള്‍

ചിറകറ്റ് പിടയുന്നു..

മരണം വിളിക്കുന്നു,

ന്മാദിനിയെപ്പോല്‍

ഇനിയൊരു

പാതിരാമുല്ലയില്‍

നിന്‍ മണം ചേര്‍ന്ന്

പുണരുകില്ല..

കണ്ണീരുപ്പണിഞ്ഞ

ഉപ്പോളമെത്തിയ

തീരാ, മുറിവുകളെ

ചേര്‍ത്തുണക്കുകയില്ല

പനിമതി ചേര്‍ത്തണച്ച

മഞ്ഞു തുള്ളി

യിലൊരു തണുവിനെ ,

ചേര്‍ത്തണയുകില്ല

എങ്കിലുമെന്റെയുള്ളില്‍

ചിറകറ്റു വീണ ,

നിന്നെ ഞാന്‍

പുണരുന്നാഹ്‌ളാദ,

മായ,നന്തമായി..

ചെഞ്ചോര പൊടിയും വരെ...

Malayalam Poem, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

SCROLL FOR NEXT