ശുഭശ്രീ രാമന്‍ നെന്‍മിനിശ്ശേരി എഴുതിയ കവിത Malayalam Poem AI
Pen Drive

നിഴല്‍പ്പാവക്കൂത്ത് |ശുഭശ്രീ രാമന്‍ നെന്‍മിനിശ്ശേരി എഴുതിയ കവിത

ശുഭശ്രീ രാമന്‍ നെന്‍മിനിശ്ശേരി

രടിന്റെ ഒരറ്റത്ത് അവന്റെ ഇഷ്ടങ്ങള്‍ കൂട്ടിയിണക്കി എന്നോട് പറഞ്ഞു ഭംഗിയായി അഭിനയിക്കണമെന്ന്!

ജീവിതത്തിനും നാടകത്തിനും ഇടയിലെ ചരടുവലിയില്‍ അങ്ങനെ ഞാനും നിറഞ്ഞാടി..

അരങ്ങില്‍ നിന്നും അരങ്ങുകളിലേക്ക് ഉണരുന്ന നിഴല്‍പ്പാവക്കൂത്തില്‍ ഇടക്ക് ഞാന്‍ കൃഷ്ണന്റെ രാധയാവും!

ചിലപ്പോള്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട സീതയും!

എന്റെ കഥാപാത്രങ്ങളെ അവന്‍ നിര്‍വചിക്കുമ്പോള്‍ ഞാന്‍ വെറുമൊരു ആട്ടക്കാരിയാവും!

മനസെന്നോ പണയം വെച്ച് ചരടില്‍ നൃത്തം ചെയ്യുന്നവള്‍!

മോഹങ്ങളൊക്കെ വിഴുപ്പുഭാണ്ടങ്ങളെന്ന് പറഞ്ഞ് അവന്‍ ദൂരേക്ക് വലിച്ചെറിഞ്ഞപ്പോള്‍ പൊള്ളിപ്പോയ ചങ്കിലിപ്പോഴും ഒരു തേങ്ങല്‍ വന്ന് തടയാറുണ്ട്.

കഥാപാത്രങ്ങളുടെ വര്‍ണ്ണക്കുപ്പായങ്ങള്‍ മാറി മാറി ധരിക്കുമ്പോഴും

ഉള്ളിലൊരു വിങ്ങലിന്റെ തുടിപ്പ് ഞാന്‍ അറിയാറുണ്ട്!

ചരടില്‍ തൂങ്ങിയാടാന്‍ വിധിച്ചവളെന്ന് സ്വയം പഴിച്ച് കണ്ണിലൂറുന്ന ഒരു തുള്ളി കണ്ണുനീരില്‍ ഞാനെന്നെ മറക്കാന്‍ ശീലിച്ചവളാണ്.

എന്നിട്ടും ഉള്ളിലൊരു സ്വപ്നത്തിന്റെ നിഴല്‍പ്പാവക്കൂത്ത് അരങ്ങുതകര്‍ത്ത് ആടുന്നത് കണ്ണടക്കുമ്പോഴൊക്കെ എന്റെയുള്ളില്‍ തെളിയാറുണ്ട്.

Malayalam poem written by Subhasree Raman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നമുക്ക് വേഗത്തില്‍ സഞ്ചരിക്കണം', അതിവേഗ റെയിലിനെ പിന്തുണച്ച് വിഡി സതീശന്‍; 'കെ റെയിലിനെ എതിര്‍ത്തത് പ്രായോഗികമല്ലാത്തതിനാല്‍'

ഈഴവര്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറയും, കമ്യൂണിസ്റ്റുകാരും ലീഗും സമസ്തയ്ക്ക് ഒരുപോലെ: കാന്തപുരം

'ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു'; ഓർമ കുറിപ്പുമായി വിനയൻ

'ജാനകിയമ്മ ആരോ​ഗ്യവതി'; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചേക്കും?; കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് തുടരും

SCROLL FOR NEXT