ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എഴുതിയ കവിത malayalam poem AI Image
Pen Drive

വീട് -ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എഴുതിയ കവിത

ഉണ്ണിക്കൃഷ്ണന്‍ മുതുകുളം

മന്ദഗതിയിലാണ്

എന്റെ നടപ്പ്

വെള്ളപ്പൊക്കംപോലെ

നിലാവ്.

എല്ലാ വീടുകളും

നിരീക്ഷിച്ച്

മെല്ലെയുള്ള യാത്ര

തൊട്ടുചേര്‍ന്നുള്ള

വീടുകള്‍,

എല്ലാ വാതിലുകളും

അടഞ്ഞു കിടപ്പാണ്.

വരാന്തയില്‍ ഒരാളെയും

ഒരിക്കലും കണ്ടിട്ടില്ല.

ഇന്നലെ-

തുറന്ന ജനലിനു

പിന്നില്‍ ഒരാളെ കണ്ടു.

എല്ലാ വീടും

ഇതുപോലെയാവാം.

മുറിക്കുള്ളില്‍ മാത്രം

ഉലാത്തുന്നവര്‍

ഇതിലേതാണ്

എന്റെ വീട്

നക്ഷത്രലക്ഷ്യം നോക്കി

വീണ്ടും നടന്നു.

Malayalam poem written by Unnikrishnan Muthukulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്, അറിയാം ചടങ്ങുകള്‍; ആലപ്പുഴയിലും തിരുവല്ലയിലും പ്രാദേശിക അവധി

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഭിപ്രായ വ്യത്യാസങ്ങള്‍ മാറും; ഈ ആഴ്ച ദാമ്പത്യം എങ്ങനെ

പ്രശ്‌നങ്ങളില്‍ പരിഹാരം; ജോലി രംഗത്ത് പുതിയ അവസരങ്ങള്‍

SCROLL FOR NEXT