ഓര്‍ത്തോണം - ഓണക്കവിത onam poem AI Image
Pen Drive

ഓര്‍ത്തോണം - ഓണക്കവിത

Author : ടിപി

ചിങ്ങമണഞ്ഞാലോര്‍ത്തോണം

ചന്തമെഴുന്നൊരു പൊന്നോണം

പുസ്തകമൊക്കെയടച്ചോണം

പൂക്കളിറുത്തു നടന്നോണം

അവധിയടിച്ചു പൊളിച്ചോണം

അത്തപ്പൂക്കളമിട്ടോണം

പുത്തന്‍ പുടവയുടുത്തോണം

പുഴയില്‍ വഞ്ചി തുഴഞ്ഞോണം

കൂട്ടരുമൊത്തു കളിച്ചോണം

കൈകളടിച്ചു രസിച്ചോണം

ഊഞ്ഞാലാടിയുയര്‍ന്നോണം

ഉച്ചയ്ക്കൂണിനിരുന്നോണം

വാഴയിലകള്‍ വിരിച്ചോണം

വയറുനിറച്ചു കഴിച്ചോണം

മദ്യമകറ്റിക്കൊണ്ടോണം

മനസ്സില്‍ നന്മനിറച്ചോണം

സ്‌നേഹം നീളെ വിതച്ചോണം

സാഹോദര്യം കൊയ്‌തോണം

നേര്‍വഴി നോക്കിപ്പൊക്കോണം

നാളെകള്‍ നന്നാക്കിക്കോണം

Malayalam Literature, Malayalam Poem written by TP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും

ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

SCROLL FOR NEXT