ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ബിനോയ് പി.ജെ. എഴുതിയ കവിത മരണം

ബിനോയ് പിജെ

അറക്കപ്പൊടി ചുമന്ന്

വന്നുപോയിരുന്ന ഒരാൾ

വീണുമാഞ്ഞതുപോലെ

ഭാരമേറിയ ചാക്കിനടിയിൽ

പതുങ്ങി ഒടിഞ്ഞ് മടങ്ങി

നിരാലംബമായി

അവലംബമില്ലാതായ നിഴലുകളിൽ

ഒളിച്ചുകളിച്ച വെളിച്ചവും മാഞ്ഞു.

മരിച്ചവരൊളിച്ചിരിക്കുന്ന തണുപ്പിൽ

പ്രത്യക്ഷവും പരോക്ഷവുമായി

നോക്കിയിരിക്കുന്നവർക്കിടയിൽ

ഒരു പ്രായമായി

പ്രമേയമോ പ്രമേഹമോ ആയി

വഴിയരികിലെ വിളക്കുകാലിൽ

പതിക്കപ്പെട്ട ചിത്രമോ

ഇരുൾക്കൊടിയോ ആയി

ഏതാനും നാൾ തങ്ങിനിന്നിട്ട്/

തൂങ്ങിനിന്നിട്ട്

പിൻവലിയുന്ന ആ ആൾ.

പരിചയത്തിനും അപരിചിതത്വത്തിനുമിടെ

മണ്ണിലേക്കോ തീയിലേക്കോ

ജലത്തിലേക്കോ ജയത്തിലേക്കോ

പൊയ്‌പ്പോയ ഒരാൾ.

മൂന്നക്ഷരം പോന്ന പോരിൽ/പേരിൽ

മരണമാ രണവീരനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

​Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം

പ്രാരംഭ വില 6.73 ലക്ഷം രൂപ, വരുന്നു ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫറ്റ്; വിശദാംശങ്ങള്‍

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'