ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ഇന്ദുലേഖ കെ. എഴുതിയ കവിത ഹെറ്ററോടോപ്പിയ

ഇന്ദുലേഖ കെ

വറ്റിയ പകൽ

അതിൻ പിത്തള

പ്പാത്രത്തിലെ

ക്ലാവ് ചുറ്റിയ

വെയിൽ

നിശ്ചലചിത്രം പോലെ

ബസ് സ്റ്റോപ്പിൽ...


പുരാതനമട്ടിലാ

വെയിലിന്റെ കൊത്തുവേലകൾ;

ഒരു പയ്യന്റെ മൂക്കുത്തിയിൽ

മഴവിൽ ചിത്രപ്പണി


താണു വന്നിരിക്കുന്ന

പ്രാവിൻതൂവലിൽ

മഞ്ഞത്തിളക്കം


മടങ്ങുവാൻ നേരത്ത്

വഴിനീളെയിലകൾക്കുമേൽ

ഒന്നു തൊട്ടേച്ചു പിരിയുന്നു

വണ്ടികാ,ത്തിരുളുന്ന കണ്ണിലെ

പ്പകൽക്കെട്ട്

ചിത്രഭാഷയേയതിന്നറിയൂ

അതിനാലാണിന്നോളം

നിഴൽത്തരം കളയാതിരിപ്പതും

കല്ലിലും പുൽത്തുമ്പിലു

മൊരുപോൽ വീഴ്ത്തുന്നതും


വന്നു നില്‍ക്കുന്നൂ

ബസിൽ

നിന്നുമൂർന്നിറങ്ങുന്നു

ഇരുട്ട്

നടക്കുന്നൂ ആളുകൾക്കൊപ്പം,

ഇടവഴിയേ കായൽക്കരേ,

ചെന്നുകേറുന്നൂ

ബാറ്

രാത്രിയെന്നെഴുതുന്നൂ...

വേച്ചുവേച്ചിറങ്ങലുണ്ടൊടുവിൽ

ചിലയൂടുവഴികളുണ്ടാം

വെളിച്ചത്തിനും ഒളിക്കുവാൻ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

'ഞാന്‍ എന്താ തീവ്രവാദിയാണോ?' പവന്‍ ഖേര കോടതിയോട്; ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

'എ​ഴു​ത്ത​ച്ഛ​ൻ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല, എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​?; ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍'; വിവാദം

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം

SCROLL FOR NEXT