ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

സലീം അഞ്ചല്‍ എഴുതിയ കവിത- 1.48 am ന് ഒരു പാറ്റ ചെയ്യുന്നത്

സലിം അഞ്ചല്‍

ആന്റിന വിറപ്പിച്ച് വിറപ്പിച്ച്

ക്ലോസറ്റിന്‍ വക്കത്തിരുന്ന്

ഏത് മഹത് സന്ദേശമാണ്

നീ കൈമാറുന്നത്?

പരിണാമമില്ലെന്നതാണോ?

പരിവര്‍ത്തനത്തിന്റെ മിഥ്യയോ?

അത്ഭുതപ്പെട്ടു ഞാന്‍ നില്‍ക്കെ

പറന്നെന്റെ തോളില്‍ പതിക്കേ

അലറിവിളിച്ചു ഞാനെന്തേ?

അറിയില്ലൊരാജന്മപ്രശ്നം?

ഹിറ്റിന്റെ കുപ്പി കൈ തേടി

ഹിറ്റായ കൊലചീറ്റലാണ്

ഒറ്റയടിക്കെന്റെ ചിന്ത

മാറ്റമില്ലാത്തതിനെ മാറ്റി

പരീക്ഷണ റ്റേബിളായാലും

പരാജയച്ചിറകേറുകില്ല

പരേത നിലയിലാകില്ല

തിന്നു ഞാൻ തിന്മയെ തീർക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രിക വടിയില്ല'; പോംവഴി സ്വയം നിയന്ത്രണമെന്ന് കെഎസ്ഇബി എംഡി

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

'ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല'; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

​ഗ്യുമാറെസ് 'സ്റ്റണ്ണർ'... 'സ്റ്റേഡിയം ഓഫ് ലൈറ്റിൽ' ​​ഗണ്ണേഴ്സിന്റെ ​ഗർജ്ജനം...!!!

RCF: പൊതുമേഖലാ സ്ഥാപനത്തിൽ 326 ഒഴിവ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് അവസരം !