ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ശാന്തൻ എഴുതിയ കവിത ‘ഭൂമിയിലെ അവസാനത്തെ മരം’

ശാന്തന്‍

ഭൂമിയിലെ അവസാനത്തെ

മരത്തെ സ്വപ്നം കണ്ടു

ഒറ്റയ്ക്ക് ഒരു മരം

ആകാശത്തിനു കീഴിൽ

മനുഷ്യന്റെ

അവസാനകാവൽക്കാരനായി

തരിശായിപ്പോയ

ഭൂമിയുടെ മാറിൽ.

ആദ്യ മരത്തിൽ വീണ പ്രകാശം

അവസാന ഇലയിലും തിളങ്ങുന്നു.

ആദ്യമരത്തിന്റെ ഓർമയിൽ

പൂക്കാലം മറന്ന്.

മനുഷ്യനുവേണ്ടി

വായുവായ്

തണുവായ്

തണലായ്

നീരായ്

നിലമ്പതിക്കാൻ

തലയരിഞ്ഞ

തണൽ വിരിച്ച്

പൂത്തുലഞ്ഞു തളർന്ന്.

ഒടുക്കം

ഒറ്റമരം

നിലംപതിക്കും.

മനുഷ്യരുടെ

ഒടുങ്ങാത്ത

ആർത്തിയാൽ

ആത്മാഹുതി

ചെയ്യുന്നതിനൊപ്പം

മരവംശത്തേയും

നശിപ്പിച്ചുകളഞ്ഞ

ഓർമയിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം