Sports

ബാലന്‍ ദി ഓറിന് പുതിയ അവകാശി? ഇന്നറിയാം

ഫിഫയുടെ ഈ വര്‍ഷത്തെ സുവര്‍ണ താരമായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് തന്നെയാണ് അവസാന നിമിഷവും സാധ്യത കല്‍പ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഈ വര്‍ഷത്തെ ബാലന്‍ ദി ഓറിന്റെ അവകാശിയെ ഇന്നറിയാം. മെസി, ക്രിസ്റ്റ്യാനോ എന്ന പേരിനപ്പുറത്തേക്ക് ബാലന്‍ ദി ഓര്‍ ഒരു ദശകത്തിന് ഇപ്പുറം കൈകളിലേന്തുന്ന താരത്തെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫിഫയുടെ ഈ വര്‍ഷത്തെ സുവര്‍ണ താരമായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് തന്നെയാണ് അവസാന നിമിഷവും സാധ്യത കല്‍പ്പിക്കുന്നത്. 

എന്നാല്‍ ലോക കിരീടം ഉയര്‍ത്തിയ എംബാപ്പെയും ഗ്രീസ്മാനും വലിയ വെല്ലുവിളിയാണ് മോഡ്രിച്ചിന് ഉയര്‍ത്തുക. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വിജയിയെ അറിയാം. അവസാന നിമിഷം പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ലൂക്കാ മോഡ്രിച്ച് ബാലന്‍ ദി ഓര്‍ ഉയര്‍ത്തുമ്പോള്‍ രണ്ടാം സ്ഥാനത്ത് ക്രിസ്റ്റിയാനോ ഉണ്ടാകും. മൂന്നാമതായി ഗ്രീസ്മാനും. 

ക്രൊയേഷ്യയുടെ ലോക കപ്പ് മുന്നേറ്റത്തിനും, റയലിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിനും മുന്നില്‍ നിന്ന് കളിച്ചാണ് മോഡ്രിച്ച് മറ്റൊരു നേട്ടത്തിന് കൂടി തൊട്ടരികില്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക ശേഷം ആദ്യമായി മെസിയില്ലാതെ വരുന്ന ടോപ് 3യും. നിങ്ങള്‍ ഫ്രാന്‍സിന്റെ പകുതി നിരയ്ക്ക് ബാലന്‍ ദി ഓര്‍ നല്‍കണം, ലോക കപ്പിലെ അവരുടെ പ്രകടനം വിലയിരുത്തിയിട്ട് എന്നായിരുന്നു ഫിഫ പ്രസിഡന്റ് ഗിയാനിയുടെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ