ഹര്‍ദിക് പാണ്ഡ്യ/ഫയല്‍ ചിത്രം 
Sports

''ശരീരം അത്രയും ദുര്‍ബലം, ഒരു ഫോര്‍മാറ്റിലേക്ക് ചുരുങ്ങിയാല്‍ പോലും ഹര്‍ദിക് പാണ്ഡ്യ അതിജീവിക്കില്ല''

ഏതെങ്കിലും ഒരു ഫോര്‍മാറ്റിലായി ചുരുങ്ങിയാലും ഹര്‍ദിക് പാണ്ഡ്യക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഏതെങ്കിലും ഒരു ഫോര്‍മാറ്റിലായി ചുരുങ്ങിയാലും ഹര്‍ദിക് പാണ്ഡ്യക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ഹര്‍ദിക്കിന്റെ ശരീരം അത്രമാത്രം ദുര്‍ബലമാണ് എന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. 

ശരിയായ ഡയറ്റിലൂടേയും വെയിറ്റ് ട്രെയ്‌നിങ്ങിലൂടേയും ഹര്‍ദിക്ക് മസിലുകള്‍ കൂട്ടേണ്ടതുണ്ട്. രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ഹര്‍ദിക് കഠിനാധ്വാനം ചെയ്ത് നാല് ഓവര്‍ എറിയാന്‍ പാകത്തില്‍ മാറണം എന്നാണ്. അതിനര്‍ഥം ഹര്‍ദിക്കിന് ഇപ്പോള്‍ നാല് ഓവറും എറിയാന്‍ കഴിയില്ലെന്നാണ്, സല്‍മാന്‍ ബട്ട് പറയുന്നു. 

ടി20 ലോകകപ്പ് കളിച്ചത് ഫിനിഷറുടെ റോളില്‍

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ഹര്‍ദിക് അവസാനം കളിച്ചത്. ഫിറ്റ്‌നസ് ഇല്ലാതിരുന്നിട്ടും ഹര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഫിനിഷര്‍ എന്ന നിലയിലാണ് ഹര്‍ദിക്കിനെ ഇന്ത്യ ടി20 ലോകകപ്പില്‍ പരിഗണിച്ചത്. എന്നാല്‍ ബാറ്റിങ്ങിലും ഹര്‍ദിക്കിന് കാര്യമായൊന്നും ചെയ്യാനായില്ല.  

കഴിഞ്ഞ ഐപിഎല്‍ സീസണിലും മുംബൈക്ക് വേണ്ടി ഹര്‍ദിക് ഒരു പന്ത് പോലും എറിഞ്ഞിരുന്നില്ല. താര ലേലത്തിന് മുന്‍പായി മുംബൈ ടീമില്‍ നിലനിര്‍ത്തിയ കളിക്കാരെ പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ദിക്കിന്റെ പേരും അതിലുണ്ടായില്ല. ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തുന്നതില്‍ വീഴ്ച പറ്റിയാല്‍ അടുത്ത താര ലേലത്തില്‍ വന്‍ തുക കണ്ടെത്തുന്നതില്‍ നിന്ന് ഹര്‍ദിക്കിന് തിരിച്ചടിയാവും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

'മനം കവര്‍ന്ന് നന്ദന്‍ ജീയും സായൂജ്യയും'; ജോയലിന്റെ 'സോള്‍മേറ്റ്‌സ്' റിലീസായി; അതിഥി വേഷത്തില്‍ ജസ്റ്റിന്‍ ചേട്ടന്‍

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍