ആര്യവീർ സെവാ​ഗ് എക്സ്
Sports

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

നേപ്പാള്‍ മുന്നോട്ടുവെച്ച 129 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മസ്‌കത്ത്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് തകര്‍പ്പന്‍ ജയം. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിന്റെ മകന്‍ ആര്യവീറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യ 10 വിക്കറ്റ് വിജയമാണ് കരസ്ഥമാക്കിയത്. നേപ്പാള്‍ മുന്നോട്ടുവെച്ച 129 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ആര്യവീറും ലക്ഷ്യ റായ്ചന്ദാനിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ആര്യവീര്‍ സെവാഗ് 52 പന്തില്‍ 70 റണ്‍സെടുത്തു. ഇതില്‍ നാല് സിക്‌സും 7 ബൗണ്ടറികളും ഉള്‍പ്പെടുന്നു. ലക്ഷ്യ 63 പന്തില്‍ 7 ബൗണ്ടറികളുടെ സഹായത്തോടെ 53 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ അണ്ടര്‍ 19 ടീം 42 ഓവറില്‍ 128 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത് ദര്‍ശ് സോണറാണ് ടോപ് സ്‌കോറര്‍. ആശിഷ് ലോഹര്‍ 29 ഉം, നീരജ് യാദവ് 20 റണ്‍സുമെടുത്തു. ബാക്കി ആര്‍ക്കും രണ്ടക്കം കാണാനായില്ല. നാലു പേര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്‍ സൂദും. അര്‍ജുന്‍ രാജ്പുതും 3 വിക്കറ്റ് വീതമെടുത്തു.

Sehwag Jr. slams quick-fire Fifty, 10-wicket victory for India in the Asia Cup U 19 match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം'; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

‘മറ്റു നടിമാരുമായുള്ള താരതമ്യം ഇപ്പോൾ ബാധിക്കാറില്ല’; സോഷ്യൽ മീഡിയ തുറക്കാൻ ഭയന്ന കാലമുണ്ടായിരുന്നു', തുറന്നുപറഞ്ഞ് അനശ്വര രാജൻ

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തി നശിച്ചു - വിഡിയോ

'ഐ ആം ​ഗെയിം', 'ഓട്ടം തുള്ളൽ', 'ഹയ്‌വാൻ'; ഈ ദീപാവലി ഒടിടിയിൽ ആഘോഷമാക്കാം

ഏഴുവര്‍ഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു