ഫോട്ടോ: ട്വിറ്റർ 
Sports

11കാരന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, 31 ലക്ഷം രൂപ നല്‍കി കെഎല്‍ രാഹുല്‍

വരദ് എന്ന വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരത്തിന് നേര്‍ക്കാണ് രാഹുല്‍ സഹായഹസ്തം നീട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 11 വയസുകാരന് 31 ലക്ഷം രൂപ നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. വരദ് എന്ന വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരത്തിന് നേര്‍ക്കാണ് രാഹുല്‍ സഹായഹസ്തം നീട്ടിയത്. 

35 ലക്ഷം രൂപയാണ് മുംബൈ സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയക്ക് വേണ്ടിവന്നത്. ഇതേ കുറിച്ച് അറിഞ്ഞ കെഎല്‍ രാഹുല്‍ 31 ലക്ഷം രൂപ നല്‍കുകയായിരുന്നു. വരദിന്റെ ശസ്ത്രക്രിയക്ക് പണം ശേഖരിക്കുന്നതിനായി മാതാപിതാക്കള്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. രാഹുലിന്റെ സഹായം ലഭിച്ചതോടെ വരദ് ആരോഗ്യം വീണ്ടെടുത്ത് തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

കളിയിലേക്ക് വരുമ്പോള്‍ രാഹുലിന് ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര നഷ്ടമാവും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ കളിക്കുമ്പോള്‍ ഫീല്‍ഡിങ്ങിന് ഇടയില്‍ രാഹുലിന് പരിക്കേറ്റിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും രാഹുലിന് നഷ്ടമാവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ