Lionel Messi  x
Sports

'മെസി മാജിക്ക്' തുടരുന്നു!; '1300' ഗോള്‍ പങ്കാളിത്തം, ഫുട്‌ബോളില്‍ പുതു ചരിത്രം

സിന്‍സിനാറ്റിയ്‌ക്കെതിരെ ഇന്റര്‍ മയാമിയ്ക്കായി ഒരു ഗോളും 3 അസിസ്റ്റും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഗോളുകളടിച്ചും വഴിയൊരുക്കിയും അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഐതിഹാസിക ഫുട്‌ബോള്‍ യാത്ര തുടരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ 1300 ഗോള്‍ പങ്കാളിത്തം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ആ യാത്രയില്‍ മെസി സ്വന്തമാക്കി. കരിയറില്‍ 896 ഗോളുകളും 404 അസിസ്റ്റുകളുമായാണ് മെസി മാജിക്ക് നമ്പറായ 1300ല്‍ എത്തിയത്.

മേജര്‍ ലീഗ് സോക്കറിന്റെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് സെമി ഫൈനലില്‍ സിന്‍സിനാറ്റിക്കെതിരായ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-0ത്തിനു വിജയം സ്വന്തമാക്കിയപ്പോള്‍ കളി മൊത്തം നിര്‍ണയിച്ചത് മെസി. ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ അതില്‍ ഒരു ഗോളും 3 അസിസ്റ്റും മെസിയുടെ വക.

ചുരുക്കം പറഞ്ഞാല്‍ ഇന്റര്‍ മയാമി നേടിയ നാല് ഗോളിലും മെസിയുടെ പാദ സ്പര്‍ശമുണ്ട്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂയോര്‍ക്ക് സിറ്റിയാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍.

സിന്‍സിനാറ്റിക്കെതിരായ പോരാട്ടത്തിന്റെ 19ാം മിനിറ്റിലാണ് മെസിയുടെ ഗോള്‍. ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു. 57ാം മിനിറ്റില്‍ മാറ്റിയോ സില്‍വെയും 62, 74 മിനിറ്റുകളില്‍ ടാഡിയോ അല്ലന്‍ഡെ ഇരട്ട ഗോളുകളും നേടിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്. മൂന്ന് ഗോളിനും വഴിയൊരുക്കിയത് മെസിയും.

Lionel Messi created history, which has not been done before in football history. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT