ഫയല്‍ ചിത്രം 
Sports

'മകളെ കണ്ടിട്ട് 135 ദിവസം, ഇനിയും വയ്യ'; ശ്രീലങ്കന്‍ ക്യാംപ്‌ വിട്ട് മഹേല ജയവര്‍ധനെ

ബയോ ബബിളില്‍ തുടരുന്നത് മനം മടുപ്പിക്കുന്നു എന്ന് പറഞ്ഞാണ് ലങ്കന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് ജയവര്‍ധനെ പിന്മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി മഹേല ജയവര്‍ധനയുടെ പിന്മാറ്റം. ബയോ ബബിളില്‍ തുടരുന്നത് മനം മടുപ്പിക്കുന്നു എന്ന് പറഞ്ഞാണ് ലങ്കന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് ജയവര്‍ധനെ പിന്മാറിയത്. 

മകളെ കണ്ടിട്ട് 135 ദിവസമായി. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ജയവര്‍ധനെ ശ്രീലങ്കന്‍ ക്യാംപ് വിട്ടത്. ഇംഗ്ലണ്ടിന്റെ 100 ടൂര്‍ണമെന്റില്‍ സതേണ്‍ ബ്രെയ്വെയ്‌സിന്റെ കണ്‍സള്‍ട്ടന്റായി ജൂണില്‍ ക്വാറന്റൈനും ബയോ ബബിളും ആരംഭിച്ചതാണ് ജയവര്‍ധനെ. 

യോഗ്യതാ മത്സരത്തില്‍ ശ്രീലങ്കയെ തുണച്ചത് ജയവര്‍ധനയുടെ തന്ത്രങ്ങള്‍

പിന്നാലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. അവിടേയും ബയോ ബബിളില്‍ കഴിയേണ്ടി വന്നു. ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ഒപ്പവും ബബിളില്‍ കഴിയേണ്ടി വന്നതോടെയാണ് ജയവര്‍ധനയെ ഇത് പ്രതികൂലമായി ബാധിച്ചത്. യോഗ്യതാ മത്സരത്തില്‍ രണ്ട് മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക സൂപ്പര്‍ 12ലെ പോരാട്ടങ്ങളിലേക്ക് കടന്നത്. 

സൂപ്പര്‍ 12ലെ പോരാട്ടങ്ങള്‍ക്കായി ടീമിനെ ഒരുക്കിയിട്ടുണ്ടെന്ന് ജയവര്‍ധനെ പറഞ്ഞു. വേദികള്‍ക്ക് അനുസരിച്ച് ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടര്‍ന്നും ടീമിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ജയവര്‍ധനെ പറഞ്ഞു. യോഗ്യതാ റൗണ്ടില്‍ ബാറ്റിങ് പൊസിഷനില്‍ വരുത്തിയ മാറ്റം ലങ്കയെ തുണച്ചിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോയെ ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു ലങ്ക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT