ഫോട്ടോ: ട്വിറ്റർ 
Sports

ദീപക് ചഹറിന് 14 കോടി, ആര്‍ച്ചറിന് 8 കോടി; 16.4 കോടിക്ക് പേസ് നിരയെ തന്നെ വാങ്ങിക്കൂട്ടിയ ഹൈദരാബാദ്, കയ്യടി 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 68 റണ്‍സില്‍ പുറത്താക്കിയതിന് പിന്നാലെ ഹൈദരാബാദിന്റെ ബൗളിങ് നിരയാണ് ചര്‍ച്ചാ വിഷയം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 68 റണ്‍സില്‍ പുറത്താക്കിയതിന് പിന്നാലെ ഹൈദരാബാദിന്റെ ബൗളിങ് നിരയാണ് ചര്‍ച്ചാ വിഷയം. തുടരെ അഞ്ചാം ജയത്തിലേക്ക് ഹൈദരാബാദ് എത്തി നില്‍ക്കുമ്പോള്‍ ടീം സെലക്ഷന് കയ്യടിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍...

ഒരു കളിക്കാരന് വേണ്ടി കൂടുതല്‍ തുക മുടക്കാതെ, ഒരു ബൗളിങ് നിരയെ തന്നെ കണ്ടെത്തിയ ഹൈദരാബാദിന്റെ മികവിനാണ് ആരാധകരുടെ കയ്യടി. ടീമിലെ നാല് പേസര്‍മാര്‍ക്കുമായി 16.4 കോടി രൂപയാണ് ഹൈദരാബാദ് മുടക്കിയത്. 

14 കോടി രൂപയ്ക്കാണ് ദീപക് ചഹറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. 8 കോടി രൂപയാണ് മുംബൈ ആര്‍ച്ചറിന് വേണ്ടി മുടക്കിയത്. എന്നാല്‍ ജാന്‍സന്‍, ഭുവി, നടരാജന്‍, ഉമ്രാന്‍ എന്നിവര്‍ക്കെല്ലാമായി ഹൈദരാബാദ് മുടക്കിയത് 16.40 കോടി രൂപയാണ്. 

7 കളിയില്‍ നടരാജന്‍ 15 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. പേസുകൊണ്ട് വിസ്മയിപ്പിച്ച ഉമ്രാന്‍ മാലിക്ക് 10 വിക്കറ്റും വീഴ്ത്തി. 9 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ജാന്‍സന്‍ ആറ് വിക്കറ്റും പിഴുതു. ബാംഗ്ലൂരിന് എതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും ഹൈദരാബാദ് എത്തി.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT