ഫയല്‍ ചിത്രം 
Sports

മൊഹാലിയില്‍ കണ്ട 18കാരന്‍, ഹര്‍ഭജന്‍ സിംഗിനെ ചൂണ്ടി രാഹുല്‍ ദ്രാവിഡ്‌

കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളും വെല്ലുവിളികളും അതിജീവിച്ചാണ് ഹര്‍ഭജന്‍ വന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: എപ്പോഴും പൊരുതുകയും എപ്പോഴും ചിരിച്ച് മുന്‍പിലെത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ഹര്‍ഭജന്‍ സിംഗ് എന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളും വെല്ലുവിളികളും അതിജീവിച്ചാണ് ഹര്‍ഭജന്‍ വന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു. 

മൊഹാലിയില്‍ 18 വയസുള്ളപ്പോള്‍ ഹര്‍ഭജനെ കണ്ടത് ഓര്‍ക്കുന്നു. അവിടെ കണ്ടപ്പോള്‍ തന്നെ ഒരു നല്ല ടാലന്റിനെയാണ് കാണുന്നത് എന്ന് അറിയാമായിരുന്നു. നല്ല ടീം മാന്‍ ആണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പെര്‍ഫോമേഴ്‌സില്‍ ഒരാള്‍. 400ല്‍ അധികം ടെസ്റ്റ് വിക്കറ്റ്, കുംബ്ലേക്കൊപ്പം നിന്ന് ഒരുപാട് ജയങ്ങളിലേക്ക് ഈ കാലത്ത് ഹര്‍ഭജന്‍ നമ്മളെ എത്തിച്ചു, ദ്രാവിഡ് പറയുന്നു. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ആയിരിക്കും ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ചത്. 32 വിക്കറ്റ് അവിടെ ഹര്‍ഭജന്‍ നേടി. ഇനിയും മുന്‍പോട്ട് പോകുക, എല്ലാ ആശംസകളും എന്നും ദ്രാവിഡ് പറഞ്ഞു. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലും ഹര്‍ഭജന്‍ കളിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍