Priyansh Arya x
Sports

19 സിക്‌സുകള്‍, 181 റണ്‍സ്!!! പ്രിയാംശിന്റെ 'ശ്വാസം നിലപ്പിക്കും' ബാറ്റിങ്! ലോക റെക്കോർഡ്

ലോക റെക്കോര്‍ഡിനൊപ്പം, കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡും തിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: ശ്വാസം നിലപ്പിക്കും ബാറ്റിങുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ഡല്‍ഹി ക്യാപ്റ്റന്‍ പ്രിയാംശ് ആര്യ. ഒരു ടി20 പോരാട്ടത്തിന്റെ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമെന്ന ലോക റെക്കോര്‍ഡിനൊപ്പമാണ് താരവും എത്തി. തമിഴ്‌നാടിനെതിരായ പോരാട്ടത്തില്‍ താരം ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

മത്സരത്തില്‍ വെറും 68 പന്തില്‍ പ്രിയാംശ് അടിച്ചെടുത്തത് 181 റണ്‍സ്! ഓപ്പണറായി കളത്തിലെത്തിയ താരം 19 സിക്‌സും 7 ഫോറും സഹിതമാണ് 181 അടിച്ചത്. മത്സരത്തില്‍ ഡല്‍ഹി തമിഴ്‌നാടിനു മുന്നില്‍ 276 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ഡല്‍ഹി നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് അടിച്ചെടുത്തത്.

ഒരു ടി20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ബാറ്റര്‍ എന്ന ലോക റെക്കോര്‍ഡില്‍ പ്രിയാംശ് തന്റെ പേരെഴുതി വച്ചു. റെക്കോര്‍ഡ് പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ ഫിന്‍ അല്ലനൊപ്പമാണ് 19 സിക്‌സുകളുമായി പ്രിയാംശ് ലോക റെക്കോര്‍ഡിലെത്തിയത്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപ്റ്റല്‍സിനായി കെഎല്‍ രാഹുല്‍ നേടിയ 152 നോട്ടൗട്ട് എന്ന സ്‌കോറാണ് ഇന്ത്യന്‍ താരത്തിന്റെ ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ പ്രിയാംശ് മറികടന്നത്.

ഒരു ടി20 പോരാട്ടത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ ലുവാന്‍ ഡ്രി പ്രിട്ടോറിയസിന്റെ പേരിലാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ താരം സിഎസ്എ പ്രോ ടി20 കപ്പില്‍ ടൈറ്റന്‍സിനായി നൈറ്റ്‌സിനെതിരെ 79 പന്തില്‍ 188 റണ്‍സ് അടിച്ചതാണ് റെക്കോര്‍ഡ്. പ്രിയാംശിന്റെ 181 റണ്‍സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

Delhi captain Priyansh Arya produced a breathtaking batting display on Tuesday, smashing a sensational 181 off just 68 balls against Tamil Nadu in the Syed Mushtaq Ali Trophy to rewrite the T20 record books

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

'വധുക്കൾ വേശ്യകളെപ്പോലെയും പുരുഷന്മാർ പന്നികളെപ്പോലെയും'; വിവാഹച്ചടങ്ങുകളെക്കുറിച്ച് അധിക്ഷേപ പരാമർശവുമായി എഐഎംഐഎം നേതാവ്, വിവാദം

മാന്യതയുടെ മുഖംമൂടി വലിച്ചുകീറും; എല്ലാം ഡയറിയിലുണ്ട്; കൂടുതല്‍ പറയിക്കരുത്; വെല്ലുവിളിയുമായി ഉണ്ണിത്താന്‍

'സംഘാടകന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍'; പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

റാസല്‍ഖൈമയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് ദാരുണാന്ത്യം