Sports

ഇന്ത്യയുടെ 1983 ലോകകപ്പ് സെമി ഫൈനല്‍ ഹീറോ യശ്പാല്‍ ശര്‍മ അന്തരിച്ചു

1970കളിലും എണ്‍പതുകളിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ പഞ്ചാബി താരം 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ(66) അന്തരിച്ചു. 1983ല്‍ ലോക കിരീടം ഉയര്‍ത്തിയ കപില്‍ദേവിന്റെ സംഘത്തില്‍ അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 

മധ്യനിരയില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തിരുന്ന യശ്പാല്‍ ശര്‍മയുടെ മികവിലായിരുന്നു 1983 ലോകകപ്പിലെ സെമിയില്‍ ഇന്ത്യ ജയിച്ചു കയറിയത്. 1970കളിലും എണ്‍പതുകളിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ പഞ്ചാബി താരം 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചു. 

1979ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 1606 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് വട്ടം മൂന്നക്കം കടന്നപ്പോള്‍ 9 അര്‍ധ ശതകങ്ങളും നേടി. 33 ആണ് ബാറ്റിങ് ശരാശരി. 

1983 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ 115 പന്തില്‍ നിന്ന് 61 റണ്‍സ് നേടി യശ്പാല്‍ ശര്‍മയുടെ ഇന്നിങ്‌സ് ആണ് 214 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ തുണച്ചത്. അദ്ദേഹമായിരുന്നു ഇവിടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT