വിരാട് കോഹ്‌ലി/ ട്വിറ്റർ 
Sports

അന്താരാഷ്ട്ര ടി20യില്‍ 3,000 റണ്‍സ്; ഒരിക്കലും തകര്‍ക്കപ്പെടാത്ത ആ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക് സ്വന്തം

അന്താരാഷ്ട്ര ടി20യില്‍ 3,000 റണ്‍സ്; ഒരിക്കലും തകര്‍ക്കപ്പെടാത്ത ആ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക് സ്വന്തം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡുകള്‍ക്കും ഉടമയായ കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് കോഹ്‌ലിയുടെ ഇന്നിങ്‌സാണ്. 

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കോഹ്‌ലി അന്താരാഷ്ട്ര ടി20യില്‍ 3,000 റണ്‍സ് തികയ്ക്കുന്ന ആദ്യ പുരുഷ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വനിതാ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ സുസി ബെയ്റ്റ്‌സ് (3301), സ്റ്റഫാനി ടെയ്‌ലര്‍ (3062) എന്നിവര്‍ നേരത്തെ നേട്ടം സ്വന്തമാക്കിയവരാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 49 പന്തില്‍ 73 റണ്‍സുമായാണ് കോഹ്‌ലി തിളങ്ങിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ മികച്ച ഇന്നിങ്‌സ്. 87 മത്സരങ്ങളില്‍ നിന്ന് കോഹ്‌ലിയുടെ സമ്പാദ്യം ഇതോടെ 3001 ആയി. 2010ല്‍ സിംബാബ്‌വെക്കെതിരെയാണ് കോഹ്‌ലി അരങ്ങേറിയത്. 

ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ആദ്യ ടി20യില്‍ തോറ്റ ഇന്ത്യ രണ്ടാം മത്സരം വിജയിച്ച് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ എത്തിച്ചു. മൂന്നാം ടി20 പോരാട്ടം നാളെ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT