ഫോട്ടോ: ട്വിറ്റർ 
Sports

തുടരെ 30ാം ജയം; വെനസ്വേലയെ 3-0ന് തകര്‍ത്ത് അര്‍ജന്റീന; വല കുലുക്കി മെസിയും

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. അര്‍ജന്റീനയുടെ തുടരെ 30ാം ജയമാണ് ഇത്. 

പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്ന വെനസ്വേലയോട് മെസിയും കൂട്ടരും ഒരു ദയവും കാണിച്ചില്ല. പന്ത് കൈവശം വെക്കുന്നതിലും പാസുകളും ഷോട്ട് ഉതിര്‍ക്കുന്നതിലുമെല്ലാം അര്‍ജന്റീന വ്യക്തമായ ആധിപത്യം പുലര്‍ത്തി. 35ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. 

ഡി പോളിന്റെ അസിസ്റ്റില്‍ ഗോണ്‍സാലസിന്റെ ഗോള്‍

നികോളാസ് ഗോണ്‍സാലസ് ആണ് വല കുലുക്കിയത്. ഡി പോളിന്റെ പാസില്‍ നിന്നായിരുന്നു ഗോണ്‍സാലസിന്റെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡോടെ അവസാനിപ്പിച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ രണ്ടാം ഗോളിലേക്ക് എത്തുമെന്ന് തോന്നിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മാക് അലിസ്റ്ററിന് പക്ഷേ അവസരം മുതലെടുക്കാനായില്ല. 

79ാം മിനിറ്റില്‍ ലീഡ് 2-0 ആയി ഉയര്‍ത്തി എയ്ഞ്ചല്‍ ഡി മരിയ എത്തി. ഗോള്‍കീപ്പറേയും രണ്ട് ഡിഫന്റര്‍മാരേയും മറികടന്ന് ഡി പോളില്‍ നിന്ന് ലഭിച്ച പാസ് എയ്ഞ്ചല്‍ ഡി മരിയ വലയിലെത്തിച്ചു. 82ാം മിനിറ്റില്‍ ജയത്തിന്റെ മധുരം കൂട്ടി മെസിയുടെ ഗോളുമെത്തി. എയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT