ചിത്രം: ട്വിറ്റർ 
Sports

ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; രജത് പടിദാറിനു അരങ്ങേറ്റം

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനു പകരം രജത് പടിദാര്‍ ഇലവനില്‍ ഇടം കണ്ടു. താരത്തിന്റെ ഏകദിന അരങ്ങേറ്റമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇത്തവണയും ഇന്ത്യയെ ബാറ്റിങിനയച്ചു. 

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനു പകരം രജത് പടിദാര്‍ ഇലവനില്‍ ഇടം കണ്ടു. താരത്തിന്റെ ഏകദിന അരങ്ങേറ്റമാണ്. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടന്‍ സുന്ദറും ടീമില്‍ ഇടം പിടിച്ചു.

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. സമാന സ്ഥിതിയാണ് ദക്ഷിണാഫ്രിക്കയ്ക്കും. പരമ്പര 1-1 എന്ന നിലയിലാണ്. ഒന്നാം പോരാട്ടം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയുമാണ് വിജയിച്ചത്. 

ഇന്ത്യന്‍ ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രജത് പടിദാര്‍, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിങ്, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ