ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരായ ആദ്യ ഇന്നിങ്‌സില്‍ അർധ സെഞ്ച്വറിക്കരികെ വീണ് ഈസ്റ്റ് സോണ്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന 15 കാരൻ 44 റണ്‍സെടുത്താണ് പുറത്തായത്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത വൈഭവ്, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഓവറുകളില്‍ പോലും മികച്ച ഷോട്ടുകള്‍ പായിച്ചു. മുഹമ്മദ് സിറാജിന്റെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറും ഒരു സിക്‌സും പായിക്കാന്‍ വൈഭവിന് സാധിച്ചു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സഹ ഓപ്പണർ അഭിമന്യു ഈശ്വരന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഫോറും ഒരു സിക്‌സും അടക്കം 86 പന്തില്‍ 72 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും നേടിയ ശേഷമാണ് വൈഭവ് പുറത്തായത്. വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലി അഭിമന്യു ഈശ്വരനേയും സ്വാധീനിച്ചു. താരം റണ്ണൗട്ടായാണ് മടങ്ങിയത്.
നേരത്തെ സെമി ഫൈനലില്‍ ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. 57 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്താണ് വൈഭവ് ശ്രദ്ധേയ പ്രകടനം പുറത്തെടുത്തത്. സെമിയിൽ സെഞ്ച്വറിക്കരികെ വീണ താരം 81 പന്തില്‍ 92 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 42 പന്തില്‍ 40 റണ്‍സും നേടി. ഫൈനലില്‍ വൈഭവിന് തന്റെ ബാറ്റിങ് മികവ് വീണ്ടും തെളിയിക്കാന്‍ ഇനിയും അവസരമുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് ഈസ്റ്റ് സോണ്‍. ശിഖാര്‍ മോഹന്‍ (80), ഇഷാന്‍ കിഷന്‍ (21) എന്നിവരാണ് ക്രീസില്‍. വൈഭവ്, അഭിമന്യു എന്നിവര്‍ക്ക് പുറമെ സുദീപ് കുമാര്‍ ഗരാമിയുടെ (6) വിക്കറ്റും ഈസ്റ്റ് സോണിന് നഷ്ടമായി. ത്രിപുരാന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates