ബം​ഗ്ലാദേശിനെതിരെ മിന്നുവിന്റെ ബൗളിങ്/ ട്വിറ്റർ 
Sports

4 ഓവര്‍ ഒരു മെയ്ഡന്‍ 9 റണ്‍സ്, രണ്ട് വിക്കറ്റുകള്‍; രണ്ടാം പോരിലും മിന്നുവിന്റെ 'മിന്നും' ബൗളിങ്

രണ്ടാം ഓവറില്‍ പന്തെടുത്ത മിന്നു രണ്ടാം പന്തില്‍ തന്നെ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ മിന്നും ബൗളിങുമായി കേരളത്തിന്റെ അഭിമാനം മിന്നു മണി. ഇന്ത്യയുടെ പോരാട്ടം 95 റണ്‍സില്‍ അവസാനിപ്പിച്ചാണ് ബംഗ്ലാദേശ് വനിതകള്‍ ബാറ്റിങ് തുടങ്ങിയത്. 

നാലോവറില്‍ ഒരു മെയ്ഡനടക്കം ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മിന്നു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് താരം മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 

രണ്ടാം ഓവറില്‍ പന്തെടുത്ത മിന്നു രണ്ടാം പന്തില്‍ തന്നെ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ ഷമിമ സുല്‍ത്താനയാണ് ഇത്തവണയും മിന്നുവിന്റെ പന്തില്‍ വീണത്. മിന്നുവിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റായി കഴിഞ്ഞ കളിയിലും കൂടാരം കയറിയത് ഷമിമ തന്നെയായിരുന്നു. 

തന്റെ ആദ്യ ഓവര്‍ മെയ്ഡനാക്കിയാണ് താരം ഓപ്പണറെ മടക്കിയത്. പിന്നീട് നാലാം ഓവറിലാണ് രണ്ടാം വിക്കറ്റെടുത്തത്. റിതു മോനിയെ മിന്നു വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അവസാന ഇറങ്ങിയതു മിന്നുവായിരുന്നു. മൂന്ന് പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി താരം പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ