ഇന്‍ഡോര്‍: അരങ്ങേറ്റ ടി20 മത്സരം കളിക്കാനിറങ്ങിയ റെയില്‍വേസിന്റെ ജംഷദ് ആലത്തിന്റെ അമ്പരപ്പിക്കുന്ന ബൗളിങിനു മുന്നില്‍ തകര്‍ന്ന് സൗരാഷ്ട്ര. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ താരം തുടര്‍ച്ചയായി നാല് പന്തുകളില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. മീഡിയം പേസര്‍ തന്റെ അരങ്ങേറ്റം അതിഗംഭീരമാക്കി. മത്സരത്തില്‍ താരം മൊത്തം 5 വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദി മാച്ചും ആയി.
അരങ്ങേറ്റ ടി20 പോരാട്ടത്തിൽ തുടരെ നാല് പന്തുകളിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി ജംഷദ് ആലം മാറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹാട്രിക്കും തുടരെ നാല് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറായും ജംഷദ് മാറി.
ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചു. മറുപടി നല്‍കിയ സൗരാഷ്ട്രയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിച്ചു.
മത്സരത്തിന്റെ നാലാം ഓവറിലെ അവസാന നാല് പന്തുകളിലാണ് ജംഷദ് തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഹര്‍വിക് ദേശായിയെ പുറത്താക്കി ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് വേട്ട തുടങ്ങിയ ജംഷദ് അടുത്ത പന്തില്‍ പ്രേരക് മങ്കാദിനേയും അഞ്ചാം പന്തില്‍ രുചിത് ആഹിറിനേയും ആറാം പന്തില്‍ സമ്മര്‍ ഗജ്ജറിനേയും മടക്കി. മൂന്ന് പേരും ഗോള്‍ഡന്‍ ഡക്കായതോടെ സൗരാഷ്ട്ര 4 ഓവറില്‍ 24 റണ്‍സിനിടെ 5 വിക്കറ്റുകള്‍ വീണ് തകര്‍ന്നു.
57 റണ്‍സിനിടെ സൗരാഷ്ട്രയ്ക്ക് 8 വിക്കറ്റുകളും നഷ്ടമായി. എന്നാല്‍ മൂന്നാം സ്ഥാനത്ത് ബാറ്റിങിനെത്തി ഒരറ്റം കാത്ത ഹര്‍വംശ് പംഗാലിയയുടെ അര്‍ധ സെഞ്ച്വറി (61 പന്തില്‍ 80) വലിയ നാണക്കേടില്‍ നിന്നു ടീമിനെ കരകയറ്റി. 9ാം വിക്കറ്റില്‍ ക്രെയ്ന്‍ ഫുലേത്രയെ (23 പന്തില്‍ 36) കൂട്ടുപിടിച്ച് താരം 10 വിക്കറ്റുകളും നഷ്ടപ്പെടാതെ കാത്ത് ടീമിനെ 153 റണ്‍സിലെത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates