Stan Wawrinka x
Sports

40 വയസ്, 310 ദിവസം; പ്രായം വെറും നമ്പര്‍; ഗ്രാന്‍ഡ് സ്ലാം ചരിത്ര നേട്ടത്തിൽ വാവ്‌റിങ്കയും

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പ്രായം കേവലം നമ്പര്‍ മാത്രമാണെന്നു തെളിയിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നീസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക. 40 വയസും 310 ദിവസവും പ്രായമുള്ളപ്പോള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ വീണ്ടും കളിക്കാനിറങ്ങിയ വാവ്‌റിങ്ക കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണിനാണ് ഇത്തവണ എത്തിയത്. രണ്ടാം റൗണ്ടില്‍ മാരത്തണ്‍ പോരാട്ടത്തോടെ താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് ക്വാളിഫയര്‍ താരം ആര്‍തര്‍ ജിയ വാവ്‌റിങ്കയുടെ പരിചയ സമ്പത്തിനെ വെല്ലുവിളിച്ചു. എന്നാല്‍ താരം വെല്ലുവിളി അതിജീവിച്ചാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. നാലര മണിക്കൂര്‍ പോരിനൊടുവിലാണ് സ്വിസ് താരം ജയിച്ചു കയറിയത്.

സ്‌കോര്‍: 4-6, 6-3, 3-6, 7-5, 7-6 (10-3).

ഇതോടെ താരം ഒരുപൂര്‍വ ഗ്രാന്‍ഡ് സ്ലാം റെക്കോര്‍ഡിനൊപ്പവും എത്തി. ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായമുള്ള താരങ്ങളുടെ പട്ടികയിലാണ് വാവ്‌റിങ്കയും എത്തിയത്. 1978ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം കെന്‍ റോസ്‌വാള്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. റെക്കോര്‍ഡിടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 44 വയസായിരുന്നു. 48 വര്‍ഷങ്ങള്‍ക്കിപ്പുറം വാവ്‌റിങ്കയും നേട്ടം തൊട്ടു.

Stan Wawrinka pushed his body to the limit one last time at australian open Melbourne Park

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

ഗവൺമെ​ന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ ലാബ് ടെക്നീഷ്യനാകാം, പി എസ് സി അപേക്ഷ ക്ഷണിച്ചു

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

'ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു'; പരാതി നൽകി ഷിംജിത മുസ്തഫ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

SCROLL FOR NEXT