Imran Tahir x
Sports

47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ

കരീബിയൻ പ്രീമിയർ ലീ​ഗിൽ മിന്നും ബൗളിങുമായി ദക്ഷിണാഫ്രിക്ക ​ലെ​ഗ് സ്പിന്നർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

​ഗയാന: 47ാം വയസിലും വിസ്മയ ബൗളിങുമായി ദക്ഷിണാഫ്രിക്ക ലെ​ഗ് സ്പിന്നർ ഇമ്രാൻ താഹിർ അദ്ഭുതങ്ങൾ തീർക്കുന്നത് തുടരുന്നു. കരീബിയൻ പ്രീമിയർ ലീ​ഗിൽ കഴി‍ഞ്ഞ ദിവസം താരം 17 റൺസ് വഴങ്ങി പിഴുതത് 5 വിക്കറ്റുകൾ! ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡും താരം സ്ഥാപിച്ചു. ടി20 ഫോർമാറ്റിൽ ഒരു മത്സരത്തിൽ 5 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായമുള്ള താരമായി ഇതോടെ ഇമ്രാൻ താഹിർ മാറി.

കഴിഞ്ഞ വർഷം 46ാം വയസിൽ 5 വിക്കറ്റെടുത്ത് റെക്കോർഡ‍ിട്ട താരം സ്വന്തം റെക്കോർഡ് തന്നെയാണ് തിരുത്തിയത്. കഴിഞ്ഞ സീസണിൽ ആൻ്വി​ഗ ആൻ ബാർബുഡ ഫാൽക്കൺസിനെതിരായ പോരാട്ടത്തിലാണ് താരം 46ാം വയസിൽ 5 വിക്കറ്റ് പ്രകടനം പുറത്തെടുത്തത്.

സിപിഎല്ലിൽ സെന്റ് ലൂസിയ കിങ്സിനെതിരായ പോരാട്ടത്തിൽ ആമസോൺ വാരിയേഴ്സിനു വേണ്ടിയാണ് താരത്തിന്റെ മിന്നും ബൗളിങ്. താരത്തിന്റെ കിടുക്കാച്ചി ബൗളിങിനു മുന്നിൽ സെന്റ് ലൂസിയ ബാറ്റിങ് നിര വെറും 119 റൺസിൽ പുറത്തായി.

43 റണ്‍സെടുത്ത കാമില്‍ പൂരാനും 35 റണ്‍സെടുത്ത ഓബ്യുസ് പിനാറും മാത്രമാണ് സെന്റ് ലൂസിയയ്ക്കായി തിളങ്ങിയത്. ഇമ്രാന്‍ താഹിറിന്റെ മികച്ച ബൗളിങിന മുന്നില്‍ സെന്റ് ലൂസിയ ബാറ്റിങ് നിര 18.5 ഓവറില്‍ 119 റണ്‍സില്‍ പുറത്താകുകയായിരുന്നു.

ഗയാന ആമസോണ്‍ വാരിയേഴ്‌സ് 18.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. 4 വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. ഗയാനയ്ക്കായി ഗ്ലെന്‍ ഫിലിപ്‌സ് (37), ക്വിന്റിന്‍ സാംപ്‌സന്‍ (37) എന്നിവര്‍ തിളങ്ങി. ഷായ് ഹോപ് 21 റണ്‍സെടുത്തു. വെറും 11 പന്തില്‍ 5 സിക്‌സും ഒരു ഫോറും സഹിതമാണ് ക്വിന്റിന്‍ സാംപ്‌സന്‍ പുറത്താകാതെ 37 റണ്‍സ് വാരി ടീമിനെ ജയത്തിലെത്തിച്ചത്.

At 47, when most of his contemporaries have retired, Imran Tahir continues to marvel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴി ഒപ്പിടിപ്പിച്ചു'; ഇഡിക്കെതിരെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

കാസർകോടിന്റെ പ്രകൃതിഭംഗി തൊട്ടറിയാൻ 'പൊസഡി ഗുംപെ'; വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഡിടിപിസി

മലയാളത്തിലേക്ക് തിരിച്ചെത്തി മേനക; ഒപ്പം കൊറിയൻ താരം അമി ജങും, 'ഒരു കൊറിയൻ കൺഫ്യൂഷൻ' തുടങ്ങി

80s ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള വൈദ്യുതി ചെലവ് കേട്ടാല്‍ ഞെട്ടും, എഐ ട്രെന്‍ഡുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം വലുത്

ISRO-യിൽ ജോലി നേടാം: റിസർച്ച് ഫെലോ, സയന്റിസ്റ്റ്, റിസർച്ച് അസോസിയേറ്റ് തസ്തിക; 48 ഒഴിവുകൾ !