Gede Priandana x
Sports

ഒറ്റ ഓവർ, വീഴ്ത്തിയത് 5 വിക്കറ്റുകള്‍! ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ്

ഇന്തോനേഷ്യ താരം ഗെഡെ പരിയന്താനയാണ് അപൂര്‍വ പ്രകടനം പുറത്തെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ബാലി: ടി20 ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്തോനേഷ്യ ബൗളര്‍ ഗെഡെ പരിയന്താന. ഒറ്റ ഓവറില്‍ താരം അഞ്ച് വിക്കറ്റുകള്‍ നേടിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കംബോഡിയക്കെതിരായ പോരാട്ടത്തിലാണ് നേട്ടം. അന്താരാഷ്ട്ര പുരുഷ, വനിതാ ക്രിക്കറ്റില്‍ ഇതുവരെ ആര്‍ക്കും ഇല്ലാത്ത നേട്ടമാണിത്.

2019ല്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ ഒരോവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 5 വിക്കറ്റുകള്‍ ഓരോവറില്‍ വീഴ്ത്തുന്നത് ആദ്യമാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്തോനേഷ്യ 168 റണ്‍സാണ് നേടിയത്. കംബോഡിയ 15 ഓവര്‍ കഴിയുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സില്‍ നില്‍ക്കെയാണ് ഗെഡെ പരിയന്താന ബൗള്‍ ചെയ്യാനെത്തിയത്. 16ാം ഓവറില്‍ താരം മത്സരം തീര്‍ത്തുവെന്ന നാടകീയതയുമുണ്ട്. ശേഷിച്ച അഞ്ച് വിക്കറ്റുകള്‍ താരം ഒറ്റ ഓവറില്‍ പിഴുതാണ് മത്സരം അവസാനിപ്പിച്ചത്. ഇന്തോനേഷ്യയ്ക്ക് 60 റണ്‍സ് ജയം.

ഈ ഓവറില്‍ ആദ്യ മൂന്ന് പന്തിലും വിക്കറ്റ് വീഴ്ത്തി താരം ഹാട്രിക്ക് സ്വന്തമാക്കി. പിന്നാലെ നാലാം പന്തില്‍ റണ്‍സില്ല. അഞ്ചാം പന്തില്‍ വിക്കറ്റ്, ആറാം പന്ത് വൈഡ്, അവസാന പന്തില്‍ വീണ്ടും വിക്കറ്റെടുത്താണ് താരം അപൂര്‍വ റെക്കോര്‍ഡിട്ടത്.

ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തെ രണ്ട് തവണ ഒരോവറില്‍ അഞ്ച് വിക്കറ്റുകള്‍ രണ്ട് താരങ്ങള്‍ വീഴ്ത്തിയിട്ടുണ്ട്. 2013-14 സീസണില്‍ വിക്ടറി ഡേ ടി20 കപ്പില്‍ അല്‍ അമിന്‍ ഹുസൈന്‍ എന്ന താരമാണ് ആദ്യമായി ഈ നേട്ടം ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. പിന്നീട് 2019-20 സീസണില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ കര്‍ണാടക താരം അഭിമന്യു മിഥുനും ഒരോവറില്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

Gede Priandana became the first cricketer in T20I history to take five wickets in a single over.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: ഏഴാം ദിവസം ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്

'തെളിവുകള്‍ ഇതിലുണ്ട്', ഫോണ്‍ ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാറ്റേണ്‍ വരച്ചുവെച്ചു; കലാധരന്റെ ആത്മഹത്യാകുറിപ്പ്

എസ്ഐആർ; 24.08 ലക്ഷം പേർ പുറത്ത്, സ്വര്‍ണക്കൊള്ള അന്വേഷിക്കാമെന്ന് സിബിഐ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആലപ്പുഴയിലെ പക്ഷിപ്പനി: 19,881 പക്ഷികളെ കൊന്നൊടുക്കും

'മേയറെ തീരുമാനിച്ച കാര്യം ആരും എന്നോട് പറഞ്ഞിട്ടില്ല; കാര്യങ്ങൾ മാറിയത് എങ്ങനെയെന്നും അറിയില്ല'

SCROLL FOR NEXT